
കൊവിഡ് വ്യാപനം തടയാൻ ഇന്ത്യ കുറച്ച് ആഴ്ചകൾ അടച്ചിടണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. ഒരു രാജ്യവും തങ്ങളുടെ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ അടിയന്തരമായി ഏതാനും ആഴ്‌ചകൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കൊവിഡിനെ പിടിച്ചുകെട്ടാനാകൂമെന്ന് ഡോ. ആന്റണി ഫൗചി പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രയാസകരവും നിരാശാജനകവുമായ ഈ അവസ്ഥയിൽ നിന്ന് നിർണായകമായ അടിയന്തിര, ഇടത്തരം, ദീർഘദൂര നടപടികൾ കൈക്കൊള്ളാൻ സഹായിക്കുന്ന നടപടിയായിരിക്കും ലോക്ക്ഡൗൺ എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്‌നമായിമാറും. താന്‍ ഒരു രാഷ്ട്രീയ വ്യക്തി അല്ല. ഞാനൊരു പൊതുജനാരോഗ്യ വ്യക്തിയായി മാത്രമാണ് സംസാരിക്കുന്നതെന്നും ഡോ. ഫൗചി പറഞ്ഞു.
നിങ്ങൾക്ക് ഇപ്പോൾ ഉടനടി ചെയ്യാൻ കഴിയുന്ന എന്താണെന്നാണ് ആദ്യം നോക്കേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എളുപ്പമുള്ള കാര്യം എന്താണ്? ഇത് നീണ്ടുനിൽക്കുന്നത് തടയാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന ഒരു കാര്യം - ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓക്സിജൻ ലഭ്യമാക്കുക എന്നതാണ്. ഓക്‌സിജന്‍ എങ്ങനെ ലഭ്യമാക്കാമെന്ന് ഒരു പദ്ധതി തയ്യാറാക്കാന്‍ നിങ്ങൾ എന്തെങ്കിലും കമ്മീഷനോ ഗ്രൂപ്പോ രൂപീകരിക്കേണ്ടതുണ്ട്. എങ്ങനെ ഓക്‌സിജന്‍ ലഭിക്കും, എങ്ങനെ മരുന്നുകള്‍ ലഭിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളെ സമീപിക്കാമെന്നും ഡോ. ഫൗചി പറഞ്ഞു.
പിപിഇ കിറ്റ് സമ്മാനിക്കുന്നത്...; വേദനയായി ഡോക്ടര്‍ പങ്കുവച്ച ചിത്രം