യു‌എസിലെ ഹൈസ്‌കൂളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചതിന് പിന്നിലെ കാരണം ഇതാണ്

By Web TeamFirst Published Dec 4, 2022, 10:12 AM IST
Highlights

മൊബൈൽ ഫോണുകൾ നിരോധിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് മികച്ച സാമൂഹിക കഴിവുകളും പഠനത്തിൽ കൂടുതൽ താൽപ്പര്യവും അവരുടെ അക്കാദമിക് പ്രകടനവും മെച്ചപ്പെട്ടുവെന്നതാണ് ഫലത്തിൽ പറയുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

യുഎസിലെ വടക്കുപടിഞ്ഞാറൻ മസാച്യുസെറ്റ്‌സിലെ ഒരു ഹൈസ്‌കൂളായ ബക്‌സ്റ്റൺ സ്‌കൂളിലെ അധികൃതർ ക്ലാസ് മുറിയിൽ മൊബൈൽ ഫോണുകളും ഐപാഡുകളും നിരോധിച്ചു. അതിന് ശേഷം വിദ്യാർത്ഥികളുടെ അക്കാദമികവും സാമൂഹികവുമായ ജീവിതം മെച്ചപ്പെട്ടതായി റിപ്പോർട്ട്. മൊബൈൽ ഫോണുകൾ നിരോധിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് മികച്ച സാമൂഹിക കഴിവുകളും പഠനത്തിൽ കൂടുതൽ താൽപ്പര്യവും അവരുടെ അക്കാദമിക് പ്രകടനവും മെച്ചപ്പെട്ടുവെന്നതാണ് ഫലത്തിൽ പറയുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കൊവിഡ് 19 ന് ശേഷം സ്കൂളിൽ വ്യക്തിഗത ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾ പരസ്പരം ഇടപഴകാത്തതിനാൽ അവർക്ക് സമൂഹബോധം നഷ്ടപ്പെടുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു. സ്‌മാർട്ട്‌ഫോണുകളുടെ വർധിച്ച ഉപയോഗമാണ് ഇതിന് കാരണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

'വിദ്യാർത്ഥികൾ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചതിനാൽ മുഖാമുഖ ആശയവിനിമയത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പൂർണ്ണമായും മറന്നു. വിദ്യാർത്ഥികൾക്ക് പരസ്‌പരം സംവദിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും മറ്റുള്ളവരോടൊപ്പമോ ഇരിക്കുന്നതിനോ ഉള്ള അവരുടെ കഴിവ് പൂർണ്ണമായും ഇല്ലാതായിരിക്കുന്നു...'-  സ്‌കൂൾ മേധാവി പീറ്റർ ബെക്ക് പറഞ്ഞു.

ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടാണ് സ്‌കൂൾ അധ്യാപകർ സ്‌മാർട്ട്‌ഫോൺ നിരോധനം നടപ്പാക്കാൻ തീരുമാനിച്ചത്.  കാമ്പസിൽ ഐഫോണുകളും ആൻഡ്രോയിഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും വിലക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഇത് പ്രാബല്യത്തിൽ വന്നു. ഇത് ഇതുവരെ വൻ വിജയമായിരുന്നുവെന്ന് പീറ്റർ ബെക്ക് പറഞ്ഞു.

സ്കൂൾ ദിവസത്തിന്റെ അവസാനത്തിൽ സോഷ്യൽ മീഡിയ ആക്സസ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഉപയോഗിക്കാമെന്നും അറിയിക്കുന്നു. നിരോധനം സ്കൂളിലെ അക്കാദമികവും സാമൂഹികവുമായ ജീവിതം മെച്ചപ്പെടുത്തി. അവർ അക്കാദമിക് ജോലികൾ ചെയ്യാനും, കലയിലൂടെ ക്രിയാത്മകമായി പ്രകടിപ്പിക്കാനും, പരസ്പരം അറിയാനും സ്വയം അറിയാനും കൂടുതൽ സമയം ചെലവഴിക്കുന്നു...- ബെക്ക് പറഞ്ഞു.

പുതിയ എംആർഎൻഎ വാക്സിനുകൾ മലേറിയ അണുബാധ കുറയ്ക്കുന്നതിന് ഫലപ്രദം : പഠനം

 

 

click me!