
വീട്ടിലിരുന്ന് തന്നെ സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ പുതിയ സംവിധാനത്തിന് അനുമതി നൽകി യുഎസ്. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സ്വയം പരിശോധനാ കിറ്റിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്. ലൂസിറ ഹെൽത്ത് ഇൻകോർപ്പറേറ്റിൻ്റെ റാപ്പിഡ് റിസൾട്ട് ഓൾ-ഇൻ-വൺ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നൽകിയിരിക്കുന്നത്.
കൊവിഡ് 19 പരിശോധനയ്ക്കായി വീട്ടിലെത്തി സാംപിള്‍ ശേഖരിക്കാൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായും വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്താനുള്ള കിറ്റിന് അനുമതി കൊടുക്കുന്നത് ഇതാദ്യമാണെന്ന് എഫ്ഡിഎ കമ്മീഷണര്‍ സ്റ്റീഫൻ ഹാൻ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന വർധിക്കുന്നത് വഴി നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് ഈ പുതിയ സംവിധാനം. പകർച്ചവ്യാധിയെ പരിഹരിക്കുന്നതിനും രോഗം പകരുന്നത് തടയാനും ഈ പുതിയ പരിശോധന കിറ്റ് ഏറെ ഉപയോഗപ്രദമാണെന്ന് സ്റ്റീഫൻ പറഞ്ഞു.
മൂക്കിൽ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതിൽ പരിശോധിക്കാം. ആരോഗ്യവിദഗ്ധർ വൈറസ് ബാധയേൽക്കാൻ സാധ്യത കൽപ്പിക്കുന്നവർക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാവാൻ സാധിക്കും. ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഈ പരിശോധനാ കിറ്റിന് അത്യാവശ്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. 14 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്താൻ സാധിക്കുക.
സാമ്പിളെടുത്ത് 30 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ സ്വന്തമായി ഫലമറിയാൻ കഴിയുന്ന ആദ്യത്തെ ടെസ്റ്റിങ് കിറ്റാണിത്. എന്നാൽ പരിശോധനാഫലം തെറ്റാനിടയുണ്ടെന്നതും പോസിറ്റീവ് കേസുകൾ കണക്കിൽപ്പെടാതെ പോകാനുള്ള സാധ്യത ഏറെയാണെന്ന് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 10 ലക്ഷത്തിലധികം കുട്ടികൾക്കെന്ന് ശിശുരോഗ വിദഗ്‌ദ്ധർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam