Weight Loss : ശരീരഭാരം കുറയുന്നത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നില്ല: പഠനം

Web Desk   | Asianet News
Published : Mar 15, 2022, 07:41 PM ISTUpdated : Mar 15, 2022, 07:46 PM IST
Weight Loss  :  ശരീരഭാരം കുറയുന്നത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നില്ല: പഠനം

Synopsis

ശരീരഭാരം കുറയ്ക്കുന്നത് മികച്ച ഗർഭധാരണത്തിനും ആരോഗ്യകരമായ ജനനത്തിനും വഴിയൊരുക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി. 'പ്ലോസ് മെഡിസിൻ' എന്ന ജേണലിൽ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ശരീരഭാരം കുറയുന്നത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കില്ലെന്ന് പഠനം. 'പ്ലോസ് മെഡിസിൻ' എന്ന ജേണലിൽ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമിതവണ്ണവും വന്ധ്യത പ്രശ്നവും ഉള്ള 379 സ്ത്രീകളിൽ പഠനം നടത്തി. ശരീരഭാരം കുറയ്ക്കുന്നത് മികച്ച ഗർഭധാരണത്തിനും ആരോഗ്യകരമായ ജനനത്തിനും വഴിയൊരുക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി.

'അമിതവണ്ണമുള്ള സ്ത്രീകൾക്ക് പലപ്പോഴും ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പണ്ട് മുതൽക്കേ കേൾക്കുന്നതാണ്...' -  യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ സ്കൂൾ ഓഫ് മെഡിസിൻ സെന്റർ ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ഷൻ ഗവേഷകനായ ഡാനിയൽ ജെ ഹൈസെൻലെഡർ പറഞ്ഞു.

ഇക്കാരണത്താൽ, പല ഡോക്ടർമാരും ഗർഭധാരണത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കാൻ ഉപദേശിക്കുന്നു. രാജ്യത്തുടനീളമുള്ള ഒമ്പത് അക്കാദമിക് മെഡിക്കൽ സെന്ററുകളിൽ നടത്തിയ ഫിറ്റ്-പ്ലീസ് പഠനത്തിൽ പങ്കാളികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. പകുതി സ്ത്രീകളും ഡയറ്റും വ്യായാമവും ചെയ്ത് തന്നെ ഭാരം കുറച്ചു. ബാക്കി പകുതി പേർ ശരീരഭാരം കുറയ്ക്കാൻ വ്യായാമങ്ങൾ മാത്രം ചെയ്തു. പ്രോഗ്രാമുകൾ പൂർത്തിയാക്കിയ ശേഷം രണ്ട് ഗ്രൂപ്പുകൾക്കും മൂന്ന് റൗണ്ട് സ്റ്റാൻഡേർഡ് വന്ധ്യതാ ചികിത്സകൾ ലഭിച്ചു.

ശരീരഭാരം കുറയ്ക്കാനുള്ള പ്രോഗ്രാമിലെ സ്ത്രീകൾക്ക് അവരുടെ ശരീരഭാരത്തിന്റെ ശരാശരി 7 ശതമാനം നഷ്ടപ്പെട്ടു. അതേസമയം വ്യായാമം മാത്രമുള്ള ഗ്രൂപ്പിലെ പങ്കാളികൾ സാധാരണയായി അവരുടെ ഭാരം നിലനിർത്തി. അവസാനം, ആരോഗ്യകരമായ ജനനങ്ങളുടെ ആവൃത്തിയിൽ രണ്ട് ഗ്രൂപ്പുകൾക്കിടയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടായില്ലെന്ന്ന കണ്ടെത്തി.

'ശരീരഭാരം കുറയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഗർഭിണിയാകാനുള്ള മികച്ച സാധ്യതകളിലേക്ക് ഫലം ഉണ്ടാക്കിയില്ല. ഭാരം കുറച്ചത് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തി. നിർഭാഗ്യവശാൽ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തിയില്ല...' - ഡാനിയൽ പറഞ്ഞു.

ഗർഭകാലത്തെ ആഹാരക്രമം; ഈ ഭക്ഷണങ്ങൾ പ്രധാനപ്പെട്ടത്...

ഗര്‍ഭകാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. മറ്റേതു സമയത്തേക്കാളും. കാരണം കുഞ്ഞിന്റെ ആരോഗ്യം കൂടി പ്രധാനമാണ്. ​ഗര്‍ഭകാലത്ത് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

മുട്ടയിൽ പ്രോട്ടീനും അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

വെണ്ണപ്പഴം അല്ലെങ്കിൽ അവാക്കാഡോ എന്നൊക്കെ അറിയപ്പെടുന്ന ഈ പഴത്തിൽ നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് അനുഭവപ്പെടുന്ന ഛർദ്ദി, ക്ഷീണം എന്നിവയ്ക്ക് ആശ്വാസം നൽകാൻ ഈ പഴത്തിന് കഴിയും.

ധാരാളം വിറ്റാമിനുകളാൽ സമ്പന്നമാണ് ചുവന്ന ചീര. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ,സി തുടങ്ങിയവ ഗർഭിണികളിലുണ്ടാകുന്ന കൊളസ്‌ട്രോൾ തടയാൻ സഹായിക്കും. ഫോളിക് ആസിഡ് കൂടുതലായി ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും...Read more ഗർഭകാലത്തെ ആഹാരക്രമം; ഈ ഭക്ഷണങ്ങൾ പ്രധാനപ്പെട്ടത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ