പോഷകഗുണങ്ങളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ഫോസ്ഫറസ്, അയൺ ,മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ ധാരാളമായി ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ചർമ്മസംരക്ഷണത്തിനും ഇനി മുതൽ ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കാം. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.

ഒന്ന്...

അൽപം ഉരുളക്കിഴങ്ങ് പേസ്റ്റും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ ചുളിവുകൾ മാറാൻ ഇത് സഹായിക്കും. 

രണ്ട്...

മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ഇത്‌ മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍  കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത്‌ നല്ലതാണ്‌.

മൂന്ന്...

രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ്, രണ്ട് ടീസ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ തേൻ എന്നീ മൂന്നു ചേരുവകളും ഒരുമിച്ചെടുത്ത് ഏറ്റവും നന്നായി കൂട്ടിയോജിപ്പിക്കുക. മുഖത്തും കഴുത്തിലും ഇത് മൃദുവായി പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. 

നാല്...

 ഒരു ഉരുളക്കിഴങ്ങും രണ്ട് സ്ട്രോബറിയും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ തേനും ചേർത്ത്  നന്നായി മിക്സ് ചെയ്ത പേസ്റ്റ് ആക്കി എടുക്കാം. മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച ശേഷം 15-20 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

മുഖസൗന്ദര്യത്തിന് ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക് പരീക്ഷിക്കൂ...