
ടോയ്‌ലറ്റില്‍ പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് അത് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മെയിൽ ചെക്ക് ചെയ്യാനും വാട്സാപ്പ് നോക്കാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കൽ ഡയറക്ടർ ഓഫ് പേഷ്യന്റ്.ഇൻഫോമിലെ ഡോ. സാറാ ജാർവിസ് പറയുന്നത്. കൂടുതൽ സമയം ടോയ്‍ലറ്റിൽ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷർ കൂടാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
മൊബെെൽ ഫോൺ ടോയ്‌ലറ്റില്‍ ഉപയോഗിക്കുമ്പോൾ മലദ്വാരത്തിന്റെ ഭിത്തികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുകയും ഇത് പൈൽസ്, ഫിഷേഴ്സ് എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. സാറാ പറഞ്ഞു. ബ്രിട്ടനിലെ 57 ശതമാനം ആളുകളും ടോയ്‍ലറ്റിൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നാണ് അടുത്തിടെ നടന്ന സർവേയിൽ പറയുന്നത്.
ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ മാത്രമല്ല പത്രവും പുസ്തകങ്ങളും കൊണ്ടു പോകുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിയെടുക്കണമെന്നും ഡോ. സാറാ ജാർവിസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam