Viagra : വയാഗ്ര ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക

Web Desk   | Asianet News
Published : Apr 12, 2022, 03:20 PM IST
Viagra : വയാഗ്ര ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക

Synopsis

വയാഗ്ര കാഴ്ചയെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര (Viagra). ഇപ്പോഴിതാ വയാഗ്രയെ കുറിച്ചുള്ള പുതിയ പഠനം പുറത്ത് വന്നിരിക്കുകയാണ്. വയാഗ്ര കാഴ്ചയെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. 

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്ഥിരമായി ഉദ്ധാരണക്കുറവ് ഗുളിക കഴിക്കുന്ന ആളുകൾക്ക് പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

 ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. ഇത് കണ്ണുകളിലേക്കുള്ള രക്തവിതരണത്തിന് തടസ്സമാകുമെന്ന് ഗവേഷകർ പറഞ്ഞു. മറ്റ് ബലഹീനത മരുന്നുകളായ സിയാലിസ്, ലെവിട്ര, സ്‌പെഡ്ര എന്നിവയും കണ്ണുകളുടെ ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു. ജമാ ഒഫ്താൽമോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

ബലഹീനത ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഗുരുതരമായ കാഴ്ചശക്തി കവർന്നെടുക്കുന്ന അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത 85 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പതിവായി വയാ​ഗ്ര മരുന്ന് ഉപയോ​ഗിക്കുന്നവർ ഗൗരവമായി കാണുകയും വൈദ്യസഹായം തേടുകയും വേണമെന്നും വാഴ്‌സിറ്റിയിലെ നേത്രരോഗ വിദഗ്‌ദ്ധനായ ഡോ.മഹ്യാർ എറ്റ്മിനൻ പറഞ്ഞു. 

പഠനത്തിൽ, ED ഗുളികകൾ ഉപയോഗിക്കുന്ന 213,033 പുരുഷന്മാരുടെ ഇൻഷുറൻസ് ക്ലെയിം റെക്കോർഡുകൾ സംഘം വിശകലനം ചെയ്തു. 2006 മുതൽ 2020 വരെയുള്ള ക്ലെയിം രേഖകൾ ഏതൊക്കെയാണ് നേത്രരോഗങ്ങൾ വികസിപ്പിച്ചതെന്ന് അറിയാൻ സംഘം പിന്തുടർന്നു. പുരുഷന്മാർക്ക് ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി ഉണ്ടാകാനുള്ള സാധ്യത 102 ശതമാനം കൂടുതലാണ്. ഈ അവസ്ഥ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നു.

കൊവിഡിന് ശേഷം മാസങ്ങളോളം ശ്രദ്ധിക്കേണ്ട ഗൗരവതരമായ പ്രശ്‌നം


 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം