പ്രമേഹരോ​ഗികൾ ഈ നാല് പച്ചക്കറികൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Oct 29, 2022, 02:05 PM IST
പ്രമേഹരോ​ഗികൾ ഈ നാല് പച്ചക്കറികൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ച പച്ചക്കറിയാമ് ബ്രൊക്കോളി. വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ നാരുകളുടെ അസാധാരണമായ ഉറവിടവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമാണ് ബ്രൊക്കോളി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.  

പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. വിറ്റാമിനുകളും ധാതുക്കളും പൊട്ടാസ്യവും മറ്റ് അവശ്യ ധാതുക്കളും അടങ്ങിയ പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തെ പോഷകപ്രദവും ശരീരത്തെ ശക്തവുമാക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പച്ചക്കറികളിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്, മാത്രമല്ല അവ പലതും രക്തപ്രവാഹത്തിലേക്ക് പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കുന്നു. പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് അവരുടെ സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന നാല് പച്ചക്കറികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

പാവയ്ക്ക...

ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് പാവയ്ക്ക. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന ഫലത്തിന് പേരുകേട്ട ചരാന്റിൻ എന്ന രാസവസ്തു ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ പോളിപെപ്റ്റൈഡ്-പി എന്നറിയപ്പെടുന്ന ഇൻസുലിൻ പോലുള്ള സംയുക്തവും ഇതിലുണ്ട്.

ബ്രൊക്കോളി...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ച പച്ചക്കറിയാമ് ബ്രൊക്കോളി. വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ നാരുകളുടെ അസാധാരണമായ ഉറവിടവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമാണ് ബ്രൊക്കോളി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

റാഡിഷ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ റാഡിഷ് വളരെ ഫലപ്രദമാണ്. റാഡിഷിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിനും രക്തചംക്രമണത്തിനും മികച്ചതാണ്. നാരുകളാൽ സമ്പുഷ്ടമായ റാഡിഷ് കാർബോഹൈഡ്രേറ്റുകളുടെ തകർച്ചയെ മന്ദഗതിയിലാക്കുന്നു. അവ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിനാൽ പ്രീ ഡയബറ്റിക്, ഡയബറ്റിക് രോഗികൾക്ക് ഇത് വളരെ നല്ല സസ്യമാണ്.

പാലക്ക് ചീര...

ചീരയ്ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങളുണ്ട്. ഫോളേറ്റ്, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ എ, ബി, സി, ഇ, കെ എന്നിവയുടെ മികച്ച ഉറവിടമായ ചീര പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. ഇത് പഞ്ചസാരയുടെ മെറ്റബോളിസത്തെ സാവധാനത്തിൽ ഉറപ്പാക്കുന്നു. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയുന്നു.

ഗ്രീൻ ബീൻസ്...

നിങ്ങൾ പതിവായി ബീൻസ് കഴിക്കുകയാണെങ്കിൽ, രക്തത്തിൽ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കാൻ ഇത് സഹായിക്കും. ഗ്ലൈസെമിക് ഇൻഡക്‌സിൽ കുറവായ പച്ച പയർ ഇൻസുലിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്