വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാനപ്പെട്ട പച്ചക്കറികൾ

Web Desk   | Asianet News
Published : Oct 16, 2021, 04:45 PM ISTUpdated : Oct 16, 2021, 04:48 PM IST
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാനപ്പെട്ട പച്ചക്കറികൾ

Synopsis

അയേൺ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ അടങ്ങിയ ഇലവർഗമാണ് പാലക്ക് ചീര. കലോറി വളരെ കുറവാണെന്നതാണ് ഇവയുടെ പ്രത്യേകത. ഇവ സാലഡ് രൂപത്തിലോ വേവിച്ചോ കഴിക്കാം. ഭാരം കുറയ്ക്കാൻ മാത്രമല്ല ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് വയറിലെ കൊഴുപ്പ്(belly fat). മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണിത്. വിസറൽ ഫാറ്റ് (visceral fat) എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ്(type 2 diabetes), ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്...

പാലക്ക് ചീര...

അയേൺ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ അടങ്ങിയ ഇലവർഗമാണ് പാലക്ക് ചീര. കലോറി വളരെ കുറവാണെന്നതാണ് ഇവയുടെ പ്രത്യേകത. ഇവ സാലഡ് രൂപത്തിലോ വേവിച്ചോ കഴിക്കാം. ഭാരം കുറയ്ക്കാൻ മാത്രമല്ല ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ബ്രൊക്കോളി...

കാത്സ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, അയേൺ എന്നിവ ധാരാളം ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. കലോറി കുറവും കൂടിയ അളവിൽ ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഭാരം കുറയ്ക്കാൻ ഫലപ്രദമായ പച്ചക്കറിയാണിത്.

 

 

കാപ്‌സിക്കം...

വിറ്റാമിൻ സി, ഡയറ്ററി ഫൈബർ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, ഫോളേറ്റ് എന്നിവ കാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ഫൈബറും വെള്ളവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തി ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മത്തങ്ങ...

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറുമുള്ള മത്തങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണ്. ഇത് സലാഡുകളിൽ ഉൾപ്പെടുത്തിയോ സ്മൂത്തിയായോ ജ്യൂസായോ കഴിക്കാവുന്നതാണ്.

 

 

തക്കാളി...

തക്കാളിയിൽ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. കറിയിൽ ഉപയോഗിക്കുന്നതുപോലെ സാലഡിലും തക്കാളി ഉപയോഗിക്കാം. ഇത് വളരെ രുചികരവും ആരോഗ്യകരവുമാണ്.

കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാൻ ഇതാ നാല് ടിപ്സ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ