
കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും കാഴ്ചയ്ക്കും രോഗപ്രതിരോധശേഷിക്കും വേണ്ടയൊന്നാണ് വിറ്റാമിന്‍ 'എ'. വയറിന്റെയും ശ്വാസകോശത്തിന്റെയും വളർച്ചയ്ക്കും ചർമ്മത്തിനു സുരക്ഷനൽകുന്നതിനും വിറ്റാമിൻ എ യുടെ പങ്ക് വലുതാണ്. വിറ്റാമിന്‍ 'എ' കുറഞ്ഞാൽ കുട്ടികളിൽ കാഴ്ചമങ്ങൽ, നിശാന്ധത, കോർണിയയിലെ വരൾച്ച, തുടർച്ചയായ അണുബാധകൾ തുടങ്ങിയവ ഉണ്ടാകാം.
വിറ്റാമിന്‍ 'എ' അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. ഒരു കപ്പ് അരിഞ്ഞ ക്യാരറ്റ് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ നല്ലൊരു ശതമാനം ലഭ്യമാക്കും. അതിനാല്‍ ദിവസവും ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്താം.
രണ്ട്...
പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മൂന്ന്...
ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ മാത്രമല്ല, വിറ്റാമിന്‍ സി, ഇ, നാരുകള്‍, പ്രോട്ടീനുകള്‍, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
നാല്...
പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്.
ആറ്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ഏഴ്...
പപ്പായ ആണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നതും കുട്ടികള്‍ക്ക് നല്ലതാണ്.
എട്ട്...
മാമ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ മാമ്പഴവും കുട്ടികള്‍ക്ക് നല്‍കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam