ആരോ​ഗ്യം കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

By Web TeamFirst Published Oct 16, 2019, 12:21 PM IST
Highlights

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം പോഷ​ക​ഗുണമുള്ളതായിരിക്കണം. പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമാക്കി മാറ്റാനാകും.

ഫാറ്റി ലിവർ, കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇന്ന് മിക്കവരിലും കണ്ട് വരുന്നു. ആരോ​​ഗ്യകരമായ ഭക്ഷണരീതി ശീലമാക്കിയാൽ ഈ അസുഖങ്ങൾ പിടിപെടാതെ നോക്കാനാകും. ആരോ​ഗ്യകരമായ ആഹാരരീതി പാലിക്കുന്നവർക്ക് അസുഖങ്ങൾ കുറവായിരിക്കും. ചിട്ടയായ ഭക്ഷണരീതിയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്..

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം പോഷ​ക​ഗുണമുള്ളതായിരിക്കണം. പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമാക്കി മാറ്റാനാകും.

രണ്ട്...

ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. ഒരു ദിവസം അഞ്ചു മുതല്‍ ഏഴ് വരെ തവണകളായി ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

മൂന്ന്...

 യാത്രയിലും ജോലി സമയത്തും ഒരു കുപ്പിയില്‍ നിറയെ വെള്ളം കരുതുക. പുറത്തുനിന്നും ലഭ്യമാകുന്ന വെള്ളത്തേക്കാള്‍ ശുദ്ധജലം കയ്യില്‍ കരുതുന്നതാണ് നല്ലത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. 

 നാല്...

 ശരീരത്തിന് വിശ്രമം അത്യാവശ്യമാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെയും മനസിന്റെയും  ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. 

അഞ്ച് ...

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ക്യാരറ്റ്, വെള്ളരിക്ക, ബീറ്റ് റൂട്ട്,ബീൻസ് പോലുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. 

ആറ്...

 മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്.

ഏഴ്...

എണ്ണയുടെ അമിത ഉപയോഗം കുറയ്ക്കുക. വെളിച്ചെണ്ണയില്‍ ധാരാളം കൊഴുപ്പടങ്ങിയിരിക്കുന്നതിനാല്‍ അതിന്റെ ഉപയോഗം പരമാവധി നിയന്ത്രിക്കുക. 

എട്ട്...

കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരസാധനങ്ങളുടെ ഉപയോഗം കുറയ്ക്കണം. നെയ്യ്, കരള്‍, മുട്ട, ആട്ടിറച്ചി, തുടങ്ങിയവയിലൊക്കെ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. 

ഒൻപത്...

മാംസാഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക. കോഴിയിറച്ചി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞ് പാകം ചെയ്യുക. തൊലിയുടെ ഉള്‍ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നത്. 

പത്ത്...

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.- ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാന്‍ പ്രധാനമായും വേണ്ടത് വ്യായാമമാണ്. പലതരത്തിലുള്ള വ്യായാമങ്ങള്‍ ഇന്നുണ്ട്. യോ​ഗ, നടത്തം, ഓട്ടം, നീന്തല്‍ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

click me!