ഫാറ്റി ലിവർ ഉള്ളവർ ഈ പച്ചക്കറി നിർബന്ധമായും കഴിക്കണം, കാരണം
ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സംസ്കരിച്ച ഭക്ഷണം, സമ്മർദ്ദം, വ്യായാമമില്ലായ്മ എന്നിവ വിവിധ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

ഫാറ്റി ലിവർ ഉള്ളവർ ഈ പച്ചക്കറി നിർബന്ധമായും കഴിക്കണം, കാരണം
ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സംസ്കരിച്ച ഭക്ഷണം, സമ്മർദ്ദം, വ്യായാമമില്ലായ്മ എന്നിവ വിവിധ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പച്ചക്കറികളുണ്ട്.
ഫാറ്റി ലിവർ രോഗമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ് റാഡിഷ് അഥവാ മുള്ളങ്കി.
ഫാറ്റി ലിവർ രോഗമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ് റാഡിഷ് അഥവാ മുള്ളങ്കി. മുള്ളങ്കി ഒരു പ്രകൃതിദത്ത ഡീടോക്സ് സഹായിയായി പ്രവർത്തിക്കുന്നു. കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. ഇത് കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
മുള്ളങ്കിയിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
മുള്ളങ്കിയിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പുകൾ ശരിയായി വിഘടിപ്പിക്കപ്പെടുമ്പോൾ അവ ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നു.
മുള്ളങ്കിയിൽ ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയിട്ടുണ്ട്.
മുള്ളങ്കിയിൽ ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ വീക്കം ശമിപ്പിക്കാനും ഫാറ്റി ലിവർ പ്രശ്നങ്ങൾ വഷളാക്കുന്ന ഘടകങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
മുള്ളങ്കി വിവിധ ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു
മുള്ളങ്കിയിൽ അടങ്ങിയിരിക്കുന്ന 'ഐസോ-തയോ സയനൈറ്റ്സ്' എന്ന ഘടകമാണ് ട്യൂമര്‍ വളര്‍ച്ചയെ ചെറുക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാം സഹായകമാണ്
ബിപിയുള്ളവരും മുള്ളങ്കി കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാം സഹായകമാണ്. മുള്ളങ്കിയിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിന്‍സ്' രക്തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും
റാഡിഷിൽ വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും. കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ റാഡിഷ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

