Health Tips : പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

Published : Feb 13, 2025, 08:01 AM IST
Health Tips : പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

Synopsis

മതിയായ വിറ്റാമിൻ ഡിയുടെ അളവ് സ്വയം രോഗപ്രതിരോധ രോഗങ്ങളുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.

വിറ്റാമിൻ ഡി ഒരു പോഷകം മാത്രമല്ല. ഇത് ശരീരം ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിനും വിറ്റാമിൻ ഡി പ്രധാനമാണ്.  ശരീരത്തിലെ അണുബാധകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. മതിയായ വിറ്റാമിൻ ഡിയുടെ അളവ് സ്വയം രോഗപ്രതിരോധ രോഗങ്ങളുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.

ഒന്ന്

ചീസിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു. ചീസ് കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ബലമുള്ളതാക്കുന്നതിനും സഹായിക്കുന്നു.

രണ്ട്

ഓറഞ്ചിന് ആരോഗ്യം വർദ്ധിപ്പിക്കുന്ന നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള മികച്ച പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്.  ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

മൂന്ന്

സാൽമൺ മത്സ്യത്തിൽ ഉയർന്ന (നല്ല) കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേ​ഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.  

നാല്

വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷണമാണ് കൂൺ. കൂണിൽ ബി-വിറ്റാമിനുകൾ ബി 1, ബി 2, ബി 5 എന്നിവയും ചെമ്പ് പോലുള്ള ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂണിലെ വിറ്റാമിൻ ഡി പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

അഞ്ച്

ബദാം പാൽ, സോയാ മിൽക്ക്, ഓട്‌സ് മിൽക്ക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തായിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. 

ആറ്

വിറ്റാമിൻ ഡിയുടെ കുറവുള്ളവർ പതിവായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ വിറ്റാമിൻ ഡിയുടെ കലവറയാണ്. 

ദിവസവും രാവിലെ 'ബ്രീത്തിംഗ്' എക്‌സര്‍സൈസ് ചെയ്യുന്നത് പതിവാക്കൂ, കാരണം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം