വിറ്റാമിൻ ഇയുടെ കുറവ്; പ്രധാനപ്പെട്ട 3 ലക്ഷണങ്ങൾ

By Web TeamFirst Published Jun 9, 2019, 11:31 PM IST
Highlights

ആദ്യമായി കണ്ട് വരുന്ന ലക്ഷണം മുടികൊഴിച്ചിലാണ്. വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍ ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ സഹായിക്കും. സൂര്യപ്രകാശം ആണ് ജീവകം ഡി യുടെ പ്രധാന ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കൂൺ, ആൽമണ്ട്, ബദാം, മാമ്പഴം, കിവിപ്പഴം, പിസ്ത പോലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മുടികൊഴിച്ചിൽ തടയാം. 

കൊഴുപ്പ് അലിയിക്കുന്ന ഒരു ആന്റി ഓക്സിഡന്റാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ഇത്. പതിമൂന്ന് തരം വിറ്റാമിനുകള്‍ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അതിൽ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ഇ.  ശരീരത്തിൽ വിറ്റാമിന്‍ ഇയുടെ കുറവ് എങ്ങനെ തിരിച്ചറിയാം. ന്യൂട്രീഷന്‍ രംഗത്തെ വിദഗ്ധ ഡോക്ടമാര്‍ പറയുന്നത് വിറ്റാമിൻ ഇയുടെ കുറവ് മൂലം പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് കണ്ട് വരുന്നത്. 

മുടി കൊഴിച്ചില്‍....

ആദ്യമായി കണ്ട് വരുന്ന ലക്ഷണം മുടികൊഴിച്ചിലാണ്. വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍ ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ സഹായിക്കും. സൂര്യപ്രകാശം ആണ് ജീവകം ഡി യുടെ പ്രധാന ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കൂൺ, ആൽമണ്ട്, ബദാം, മാമ്പഴം, കിവിപ്പഴം, പിസ്ത പോലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മുടികൊഴിച്ചിൽ തടയാം. 

വരണ്ട ചര്‍മ്മം...

സാധാരണ തണുപ്പ് കാലത്ത് മാത്രമാണ് ചര്‍മ്മം വരണ്ട അവസ്ഥയിലാവുക. എന്നാല്‍ മറ്റു കാലങ്ങളിലും ചര്‍മ്മം വരളുകയാണെങ്കില്‍ ഉറപ്പിക്കാം, വിറ്റാമിന്‍ ഇ യുടെ കുറവുണ്ട്. 

 ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ...

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നത് എന്താണെന്ന് കണ്ടെത്താനും പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ വിറ്റാമിന്‍ ഇ യുടെ അളവ് കുറവായിരിക്കും. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തന്നെയാണ് പോംവഴി.

click me!