
വിറ്റമിൻ എ, ബി, സി, ഡി എന്നിവ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ കെയും. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ കെ. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ചില കാരണങ്ങൾ അറിയാം.
അസ്ഥികളുടെ ആരോഗ്യം
ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. എല്ലുകളെ ബലമുള്ളതാക്കാൻ വിറ്റാമിൻ കെ സഹായിക്കുന്നു. എല്ലിൻറെ സമഗ്രത നിലനിർത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് ഇത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഹൃദയാരോഗ്യത്തിൽ വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തെ നിലനിർത്തുന്നതിന് സഹായിക്കുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നു
പ്രമേഹം, കാൻസർ തുടങ്ങിയ അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ കെ സഹായിക്കും. പ്രോസ്റ്റേറ്റ്, കരൾ ക്യാൻസർ എന്നിവയുൾപ്പെടെയുള്ള ചിലതരം ക്യാൻസറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിൽ വിറ്റാമിൻ കെ ഒരു പങ്കുവഹിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
ചർമ്മത്തെ സംരക്ഷിക്കും
വിറ്റാമിൻ കെ ചർമ്മത്തിൻ്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. കറുത്ത വൃത്തങ്ങൾ, ചതവ്, വരണ്ട ചർമ്മം എന്നിവ കുറയ്ക്കാൻ വിറ്റാമിൻ കെ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികതയും മൊത്തത്തിലുള്ള രൂപവും മെച്ചപ്പെടുത്താൻ വിറ്റാമിൻ കെ സഹായിക്കും.
ഒരു കപ്പ് അവാക്കാഡോയിൽ 50 മൈക്രോഗ്രാം വരെ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. അര കപ്പ് പ്ലംമിൽ ഏകദേശം 32 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. വിവിധ ഇലക്കറികളിവും വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു.
നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ഏഴ് പഴങ്ങള്‍