നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അല്പംപോലും ഉയര്‍ത്താതെ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും
അത്തരത്തില്‍ നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.
1. പേരയ്ക്ക
ഒരു ഇടത്തരം പേരയ്ക്കയില്‍ അഞ്ച് ഗ്രാം വരെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
2. പപ്പായ
നാരുകളാല്‍ സമ്പന്നമാണ് പപ്പായ. ഒരു ചെറിയ കപ്പ് പപ്പായയില്‍ 2.5 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പപ്പൈനും അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
3. വാഴപ്പഴം
വാഴപ്പഴത്തിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 3 ഗ്രാം നാരുകളുണ്ട്. കൂടാതെ പൊട്ടാസ്യവും അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. ആപ്പിള്‍
ആപ്പിളിലും നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ആപ്പിളില്‍ നാല് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
5. പിയര്‍
നാരുകളാല്‍ സമ്പന്നമാണ് പിയര്‍ പഴവും. കലോറി കുറവുള്ള ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. ഓറഞ്ച്
ഓറഞ്ചിലും നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ഓറഞ്ചില്‍ 3 ഗ്രാം ഫൈബര്‍ ഉണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. പൈനാപ്പിള്‍
പൈനാപ്പിളിലും നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 2.3 ഗ്രാം ഫൈബര്‍ ഒരു പൈനാപ്പിളില്‍ നിന്നും ലഭിക്കും. ദഹനം മെച്ചപ്പെടുത്താന്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കൂ; അറിയാം ഗുണങ്ങള്‍
