
മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം.
കൂടാതെ അമിത വണ്ണം, ശരീരഭാരം കുറയ്ക്കൽ, വളരെയധികം ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്നിവയാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുന്ന കാരണങ്ങള്‍. കാത്സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ശരീരത്തിലെ ചില തരം ധാതുക്കൾ നിങ്ങളുടെ മൂത്രത്തിൽ അടിഞ്ഞുകൂടുമ്പോൾ ആണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്.
കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമൽ പ്രോട്ടീൻ, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, ഓക്സലേറ്റ്, എന്നിവയുൾപ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
എങ്ങനെ തടയാം...?
ധാരാളം വെള്ളം കുടിക്കുകയാണ് വൃക്കയിലെ കല്ലുകളെ തടയാൻ ആദ്യം ചെയ്യേണ്ടത്. ദിവസവും കുറഞ്ഞത് 6 മുതൽ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ച് വയ്ക്കുന്നതും ഒഴിവാക്കുക. വെള്ളത്തിന് പുറമേ, നാരങ്ങ സോഡ, പഴച്ചാറുകൾ എന്നിവയും കഴിക്കാം.
ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിട്ട ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, സാൻഡ്‌വിച്ചുകൾ, മാംസം, ടിന്നിലടച്ച സൂപ്പുകൾ, പാക്കേജുചെയ്ത ഭക്ഷണം, സ്‌പോർട്‌സ് പാനീയങ്ങൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക.
Also Read: വയറിലെ കൊഴുപ്പാണോ പ്രശ്നം? ഒഴിവാക്കാന്‍ കഴിക്കാം ഈ എട്ട് പഴങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam