ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, പ്രമേഹത്തിന്റെതാകാം

Published : Feb 07, 2024, 12:54 PM IST
ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, പ്രമേഹത്തിന്റെതാകാം

Synopsis

കഴുത്ത്, കക്ഷം, കൈകളുടെ പിൻഭാഗം എന്നിവയുടെ നിറവ്യത്യാസം പ്രമേഹത്തിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോഗികൾക്ക് യീസ്റ്റ് അണുബാധ ഉൾപ്പെടെയുള്ള ചർമ്മ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

രക്തത്തിലെ ​പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ചർമ്മം ഉൾപ്പെടെ ശരീരത്തിൻ്റെ പല ഭാഗങ്ങളെയും ബാധിക്കും. പ്രമേഹമുള്ളവരിൽ മൂന്നിലൊന്ന് ആളുകൾക്കും ചർമ്മത്തിലെ വ്രണങ്ങൾ അല്ലെങ്കിൽ കാലിലെ ചുണങ്ങു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വിദ​ഗ്ധർ പറയുന്നു. 

ചില ചർമ്മപ്രശ്നങ്ങൾ പലരും അവ​ഗണിക്കാറുണ്ട്. അത് പ്രമേഹത്തിന്റെ ലക്ഷണമാകാമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) പറഞ്ഞു. പ്രമേഹവുമായി ബന്ധപ്പെട്ട മിക്ക ചർമ്മപ്രശ്നങ്ങളും നേരത്തെ തിരിച്ചറിഞ്ഞാൽ അവ തടയാനോ എളുപ്പത്തിൽ ചികിത്സിക്കാനോ കഴിയും.

കഴുത്ത്, കക്ഷം, കൈകളുടെ പിൻഭാഗം എന്നിവയുടെ നിറവ്യത്യാസം പ്രമേഹത്തിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോഗികൾക്ക് യീസ്റ്റ് അണുബാധ ഉൾപ്പെടെയുള്ള ചർമ്മ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചൊറിച്ചിലും വരണ്ടതുമായ ചർമ്മം പ്രമേഹത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. പ്രമേഹം ചർമ്മത്തെ ബാധിക്കുകയും ത്വക്ക് വ്രണങ്ങൾ അല്ലെങ്കിൽ പ്രമേഹം ചുണങ്ങു ഉണ്ടാക്കുകയും ചെയ്യുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ് എന്നതിൻ്റെ സൂചനയാണ്.

ചർമ്മത്തിൽ കുമിളകൾ, വ്രണങ്ങൾ, ചർമ്മ പൊട്ടലുകൾ എന്നിവ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.  നഖത്തിലും കാലിലും കുമിളകൾ ഉണ്ടായാൽ അണുബാധ ഉണ്ടാകാനുള്ള  സാധ്യത കൂടുതലാണെന്ന് കാലിഫോർണിയയിലെ പാലോ ആൾട്ടോയിലുള്ള സ്റ്റാൻഫോർഡ് ഹെൽത്ത് കെയറിലെ ഡെർമറ്റോളജി ഡയറക്ടറും ചീഫുമായ ജസ്റ്റിൻ കോ പറയുന്നു. 

പ്രമേഹമുള്ളവർക്ക് ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ചർമ്മത്തിലെ ചൊറിച്ചിൽ പല കാരണങ്ങളാൽ ഉണ്ടാകാം. മോശം രക്തപ്രവാഹം ഉണ്ടാകുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാമെന്നും ജസ്റ്റിൻ കോ പറഞ്ഞു. 

തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

 


 

PREV
Read more Articles on
click me!

Recommended Stories

പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ
ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ