വിശപ്പില്ലായ്മ, ഛർദ്ദി, മങ്ങിയ കാഴ്ച; ഈ പോഷകത്തിന്‍റെ കുറവാകാം...

Published : Jul 20, 2023, 04:35 PM ISTUpdated : Jul 20, 2023, 04:40 PM IST
വിശപ്പില്ലായ്മ, ഛർദ്ദി,  മങ്ങിയ കാഴ്ച; ഈ പോഷകത്തിന്‍റെ കുറവാകാം...

Synopsis

നിങ്ങളുടെ ശരീരത്തിന് ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജ ഉൽപാദനത്തിനും വളർച്ചയ്ക്കും വികാസത്തിനും സെല്ലുലാർ പ്രവർത്തനത്തിനും തയാമിൻ ആവശ്യമാണ്. മറ്റ് ബി വിറ്റാമിനുകളെപ്പോലെ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് തയാമിൻ. ശരീരത്തിൽ ആവശ്യത്തിന് തയാമിന്റെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് തയാമിൻ. എട്ട് അവശ്യ ബി വിറ്റാമിനുകളിൽ ഒന്നാണ് തയാമിൻ (വിറ്റാമിൻ ബി 1). വിറ്റാമിൻ ബി 1-ന്‍റെ കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.  തയാമിന്‍ പല സുപ്രധാന ശാരീരിക പ്രക്രിയകൾക്കും അത്യാവശ്യമാണ്. 

നിങ്ങളുടെ ശരീരത്തിന് ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജ ഉൽപാദനത്തിനും വളർച്ചയ്ക്കും വികാസത്തിനും സെല്ലുലാർ പ്രവർത്തനത്തിനും തയാമിൻ ആവശ്യമാണ്. മറ്റ് ബി വിറ്റാമിനുകളെപ്പോലെ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് തയാമിൻ. ശരീരത്തിൽ ആവശ്യത്തിന് തയാമിന്റെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

തയാമിൻ കുറവിന്‍റെ സാധാരണ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

1. അലസത

അലസത തയാമിൻ കുറവിന്‍റെ ഒരു ലക്ഷണമാകാം. ഇത് ചിലപ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാം, ചിലരില്‍ കാലക്രമേണയാകാം അലസത ഉണ്ടാകുന്നത്. ആവശ്യത്തിന് തയാമിൻ ലഭിച്ചില്ലെങ്കില്‍, ശരീരത്തിന്‍റെ ഊര്‍ജം നഷ്ടപ്പെടാം. ഇതാണ് അലസതയ്ക്ക് കാരണമാകുന്നത്.  

2. വിശപ്പില്ലായ്മ

തയാമിൻ കുറവിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിശപ്പില്ലായ്മയാണ്. വിശപ്പില്ലായ്മ കാരണം ചിലപ്പോള്‍ ശരീരഭാരം കുറയാനും കാരണമാകും. അതിനാല്‍ തയാമിൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.    

3. കൈകാലുകളിൽ ഇക്കിളി

കൈകാലുകളിൽ ഇക്കിളി അനുഭവപ്പെടുന്നതും ചിലപ്പോള്‍ തയാമിൻ കുറവിന്‍റെ ആദ്യകാല ലക്ഷണമാകാം. നിങ്ങളുടെ കൈകളിലേക്കും കാലുകളിലേക്കും സഞ്ചരിക്കുന്ന ഞരമ്പുകൾക്ക് ആവശ്യമായ രീതിയിൽ പ്രവർത്തിക്കാൻ തയാമിൻ ആവശ്യമാണ്. ഇവയുടെ കുറവാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. 

4. മങ്ങിയ കാഴ്ച

നിങ്ങളുടെ കണ്ണിലെ ഒപ്റ്റിക് നാഡിയെ തയാമിൻ കുറവ് ബാധിച്ചേക്കാം.  ഇത് മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുന്നു.

5. ഓക്കാനം

ഛർദ്ദിയും ഓക്കാനവും ക്ഷീണവും ക്ഷോഭവുമൊക്കെ പലതിന്‍റെയും ലക്ഷണമാണെങ്കിലും തയാമിന്‍ കുറവു മൂലവും ഇങ്ങനെ ഉണ്ടാകാം.  അതിനാല്‍ തയാമിൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.    

തയാമിൻ  അ‍ടങ്ങിയ ഭക്ഷണങ്ങള്‍...

മത്സ്യം, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, തൈര്, ഗ്രീന്‍ പീസ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയില്‍ തയാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ