ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ ‌പ്രാതലിൽ ഉൾപ്പെടുത്തൂ, കാരണം

Published : Jul 20, 2023, 03:14 PM ISTUpdated : Jul 20, 2023, 03:16 PM IST
ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ ‌പ്രാതലിൽ ഉൾപ്പെടുത്തൂ, കാരണം

Synopsis

ഓട്‌സ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിനുകൾ ബി, ഇ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ എന്നിവയുടെ ഉറവിടം കൂടിയാണിത്.  

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തണമെങ്കിൽ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. എന്നാൽ ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.

മറ്റു ചിലർ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. അതിനാൽ പ്രഭാത ഭക്ഷണത്തി‌ൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട മൂന്ന് ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഓട്സ്...

ഓട്‌സ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിനുകൾ ബി, ഇ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ എന്നിവയുടെ ഉറവിടം കൂടിയാണിത്.

പഴങ്ങൾ...

നാരുകളും പ്രധാനപ്പെട്ട പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ്. ദിവസവും രാവിലെ ഒരു ബൗൾ പഴങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഓറഞ്ച്, മുന്തിരിപ്പഴം, നാരങ്ങ എന്നിവയുൾപ്പെടെ സിട്രസ് പഴങ്ങൾ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ബദാം...‌

അനാരോഗ്യകരമായ ഭക്ഷണത്തിന്റെ ആസക്തി കുറയ്ക്കാൻ ബദാം സഹായിക്കും. മാത്രമല്ല ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താൻ അവ സഹായിക്കുന്നു. ബദാം വിറ്റാമിൻ ഇ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാനും ബദം കു‌തിർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

ചിയ സീഡ്...

ചിയ സീഡ്സ് (Chia Seed) അഥവാ ചിയ വിത്തുകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  

Read more  അറിയാം വിറ്റാമിൻ ഡി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ