
ചൈനയിൽ ചിത്രീകരിച്ചത് എന്ന് കരുതപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലാവുകയാണ്. അതിൽ ഒന്നാകെ പിരിച്ചെടുത്ത ഒരു വവ്വാലിനെ കയ്യിലെടുത്ത്, മടിയേതും കൂടാതെ കടിച്ചു പറിച്ചു തിന്നുകയാണ് യുവതി.
വവ്വാൽ എന്നത്, നിപ്പ പോലെ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രമാകാൻ സാധ്യത ഇനിയും എഴുതിത്തള്ളിയിട്ടില്ലാത്ത ഒരു ജീവിയാണ്. ഇപ്പോഴത്തെ കൊറോണാവൈറസ് ബാധ തുടങ്ങിയത് ഏത് ജീവിയിൽ നിന്നാണ് എന്നത് ഇനിയും പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഈ പ്രവൃത്തി അസാമാന്യ സാഹസമാണ് എന്നാണ് ചൈനക്കാരും മറ്റു രാജ്യക്കാരും ട്വിറ്ററിൽ ഒരുപോലെ അത്ഭുതം കൂറുന്നത്. യുവതി കഴിക്കുന്നത് പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാൽ ആണ്. കേരളത്തിലെ നിപ്പയുടെ പ്രഭവകേന്ദ്രം ഈ ജീവിയായിരുന്നു. എങ്ങനെ തിന്നണം എന്നത് സംബന്ധിച്ച നിർദേശങ്ങൾ പശ്ചാത്തലത്തിൽ ഒരു പുരുഷ ശബ്ദത്തിൽ ചൈനീസ് ഭാഷയിൽ മുഴങ്ങുന്നുണ്ട്.
"
എന്നാൽ ചൈനക്കാരുടെ പരമ്പരാഗത വൈദ്യത്തിൽ വവ്വാലിനെ തിന്നുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും എന്നൊരു വിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും ചൈനക്കാരുടെ ഈ വവ്വാലുതീറ്റ അടുത്തൊന്നും അവസാനിക്കും എന്ന് തോന്നുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam