കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ
ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗങ്ങൾക്കും മറ്റ് ജീവിതശൈലീ രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ്. ഭക്ഷണക്രമത്തിലെ മാറ്റവും ചില പഴങ്ങൾ ഡയറ്റില്‍ ചേർക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
സിട്രസ് പഴങ്ങൾ
നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിനും മുടിക്കും ഇവ ഗുണം ചെയ്യും.
ആപ്പിൾ
ഹൃദ്രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന പഴമാണിത്. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന ഫൈബർ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ബ്ലോക്കുകൾ ഒഴിവാക്കാനും ഇവ ഗുണം ചെയ്യും.
കിവി
നാരുകളാൽ സമ്പന്നമായ കിവി എച്ച്‌ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
മുന്തിരി
നാരുകളാൽ സമ്പന്നമായ മുന്തിരി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗങ്ങൾക്ക് മറ്റൊരു കാരണമായ ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും.
സ്ട്രോബെറി
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഇവ കൊളസ്ട്രോൾ നിയന്ത്രിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അവക്കാഡോ
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വളരെ സഹായകമാണ് ഇവ. അവക്കാഡോ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam