Latest Videos

Weight Loss : ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...

By Web TeamFirst Published Oct 5, 2022, 10:13 AM IST
Highlights

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന പിന്തുടരേണ്ട ചില ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്തൊക്കെയാണെന്ന് ചെന്നൈയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ്-ഡയറ്റീഷ്യൻ ഹരി ലക്ഷ്മി പറയുന്നു.

‌ശരീരഭാരം കുറയ്ക്കുന്നതിന് പലരും പല വഴികളാണ് തിരഞ്ഞെടുക്കാറുള്ളത്. ചിലർ യോഗ പിന്തുടരും. ചിലരാകട്ടെ കഠിനമായ വ്യായാമമുറകൾ പിന്തുടരും. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, മറ്റ് പല ആരോഗ്യ സങ്കീർണതകൾ എന്നിവയുടെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണം.നാരുകൾ(ഫൈബർ) കൂടുതലായി അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന പിന്തുടരേണ്ട ചില ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്തൊക്കെയാണെന്ന് ചെന്നൈയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ്-ഡയറ്റീഷ്യൻ ഹരി ലക്ഷ്മി പറയുന്നു.

നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കാം, തടി കുറയ്ക്കുന്നത് മടുപ്പിക്കുന്ന ഒരു പ്രക്രിയയായിരിക്കാം, എന്നാൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ നിന്ന് ആരംഭിക്കുന്നത് പെട്ടെന്ന് വ്യത്യാസങ്ങൾ ഉണ്ടാക്കുന്നതായി ഹരി ലക്ഷ്മി പറഞ്ഞു.

ഭക്ഷണം കഴിക്കുമ്പോൾ ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്ന ആളുകൾ തിരക്ക് കൂട്ടാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നതായി ഫുഡ് ക്വാളിറ്റി ആൻഡ് പ്രിഫറൻസ് പറയുന്നു. അതിനാൽ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, ഭക്ഷണം കഴിക്കുമ്പോൾ ഫോണുകൾ ഉപയോ​ഗിക്കുന്നതും ടീവി കാണുന്നതുമെല്ലാം ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും.  രാത്രിയിൽ പരമാവധി കലോറി കുറഞ്ഞ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. രാത്രി വൈകിയുള്ള ലഘുഭക്ഷണം ആസിഡ് റിഫ്ലക്സിനോ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കാനോ ഇടയാക്കും.

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയും അന്നജവും കുറയ്ക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായകമാണ്.  ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം ധാന്യങ്ങൾ ഉപയോഗിക്കാം. കുറഞ്ഞ കാർബ് ഭക്ഷണക്രമം വിശപ്പ് നിയന്ത്രിക്കാനും ഇൻസുലിൻ അളവ് കുറയ്ക്കാനും സഹായിക്കും.

നിങ്ങൾ എന്ത് ഡയറ്റ് പ്ലാൻ തിരഞ്ഞെടുത്താലും ശരീരത്തിന് നല്ല കൊഴുപ്പ് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വെണ്ണ പോലുള്ള ഉയർന്ന പൂരിത കൊഴുപ്പുകൾ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. ഒലിവ് ഓയിൽ മികച്ചൊരു ഓപ്ഷ്യനാണ്. പരിപ്പ്, വിത്തുകൾ, ഒലിവ്, അവോക്കാഡോ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.ഭക്ഷണത്തിൽ സമീകൃതമായ അളവിൽ പ്രോട്ടീൻ ചേർക്കുന്നത് പേശികളും ഊർജ്ജവും നിലനിർത്താൻ സഹായിക്കും. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ചേർക്കുന്നത് അനിവാര്യവും ഒഴിവാക്കാനാവാത്തതുമാണെന്നും അവർ പറഞ്ഞു.

പിസിഒഎസ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? വിദ​ഗ്ധർ പറയുന്നു

 

click me!