
സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും (sowbhagya venkitesh) അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ(social media) ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ജീവിതത്തിലേക്ക് മകൾ സുദർശന കൂടി എത്തിയതിൻറെ സന്തോഷത്തിലാണ് ഇപ്പോൾ ഇരുവരും.
സുദർശന എന്നാണ് മകൾക്ക് പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. പ്രസവത്തോടെ ശരീരഭാരം കൂടിയിരുന്നുവെങ്കിലും അത് കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് സൗഭാഗ്യ വെങ്കിടേഷ്.
സിസേറിയനായിരുന്നുവെങ്കിലും പേടിച്ചത്ര പ്രശ്‌നങ്ങന്നുളൊമുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ 98 കിലോയിൽ നിന്നും 83 കിലോയിലെത്തിയിരിക്കുകയാണ് സൗഭാഗ്യ.ഇൻസ്റ്റഗ്രാമിലൂടെയായാണ് സൗഭാഗ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എങ്ങനെയാണ് തടി കുറച്ചതെന്നാണ് ആരാധകർ ചോദിക്കുന്നുണ്ട്. പുതിയ ലുക്ക് നന്നായിട്ടുണ്ടെന്നും ചില കമന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam