
മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനമായി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനു പരിഹാരമാണ് മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ.
മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ മിനുസവും തിളക്കവും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായകമാണ്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാൻ ഇതു വഴിയൊരുക്കുന്നു. പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ...
ഒന്ന്...
രണ്ട് മുട്ടകളുടെ വെള്ളയിലേക്ക് ഒരു ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ. മിശ്രിതം തലോട്ടിയിൽ പുരട്ടുക, 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
രണ്ട്...
ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി ജോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഈ പാക്ക് ഇട്ട ശേഷം നന്നായി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം മുടി കഴുക.
മൂന്ന്...
രണ്ട് മുട്ടയുടെ വെള്ളയിലേക്ക് അൽപം നാരങ്ങ നീര് ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി നന്നായി കഴുകുക.
മലബന്ധം അകറ്റും, രക്തസമ്മർദ്ദം നിയന്ത്രിക്കും ; പാഷൻഫ്രൂട്ടിന്റെ മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam