നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

Published : Dec 19, 2023, 08:58 PM IST
നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

Synopsis

നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു.

നാരങ്ങ വെള്ളം എല്ലാവരും കടിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. 
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും.

നാരങ്ങയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു.

നാരങ്ങയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോണുകൾ തലച്ചോറിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും മസ്തിഷ്ക വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 

ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്നാണ് വിദ​ഗ്ധർ പറയുന്നു. നാരങ്ങ വെള്ളം കുടിക്കുന്നത് അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ  സഹായിക്കും. 

ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നാരങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാൽസ്യം ആഗിരണം ചെയ്ത് വൃക്കയിലെ കല്ലുകൾ ഒഴിവാക്കാൻ സഹായിക്കുന്നു. ദിവസവും അരക്കപ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് കിഡ്‌നി സ്‌റ്റോണിന്റെ സാധ്യത കുറയ്ക്കുകയും മൂത്രത്തിൽ സിട്രേറ്റ് പുറന്തള്ളുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും. നാരങ്ങ വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. 

നാരങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പുരുഷന്മാരിലെ സ്തനാര്‍ബുദം ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹിക്കാനാവാത്ത മുട്ടുവേദനയാണോ? മുട്ടുവേദന മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്!