Asianet News MalayalamAsianet News Malayalam

പുരുഷന്മാരിലെ സ്തനാര്‍ബുദം ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

'പ്രായം കൂടുന്തോറും പുരുഷ സ്തനാർബുദ സാധ്യത വർദ്ധിക്കുന്നു. പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. പ്രായാധിക്യം, ഉയർന്ന ഈസ്ട്രജന്റെ അളവ്, ചില രോഗാവസ്ഥകൾ, ‌പാരമ്പര്യം, റേഡിയേഷൻ എക്സ്പോഷർ എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു...' - ദില്ലിയിലെ സികെ ബിർള ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ മൻദീപ് സിംഗ് മൽഹോത്ര പറഞ്ഞു.
 
signs and symptoms of male breast cancer
Author
First Published Dec 19, 2023, 6:00 PM IST

സ്തനാർബുദം പൊതുവേ സ്ത്രീകളിലാണ് കാണാറുള്ളത്. എന്നാൽ, ഇത് പുരുഷന്മാരെയും ബാധിക്കുന്ന രോ​ഗമാണെന്നത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. കാരണം പുരുഷ സ്തനാർബുദം അപൂർവമാണെങ്കിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു നിർണായക പ്രശ്നമാണ്. 1000 ത്തിൽ ഒരു പുരുഷന് സ്തനാർബുദ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

2005-നും 2010-നും ഇടയിൽ, 289,673 സ്തനാർബുദ കേസുകളിൽ, 2,054 പുരുഷന്മാരിൽ മാത്രമേ രോഗനിർണയം നടത്തിയിട്ടുള്ളൂ. ഇത് സ്തനാർബുദത്തിന്റെ 0.7% മാത്രമാണെന്ന് യുഎസ്എയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്താമാക്കുന്നു.

'പ്രായം കൂടുന്തോറും പുരുഷ സ്തനാർബുദ സാധ്യത വർദ്ധിക്കുന്നു. പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. പ്രായാധിക്യം, ഉയർന്ന ഈസ്ട്രജന്റെ അളവ്, ചില രോഗാവസ്ഥകൾ, ‌പാരമ്പര്യം, റേഡിയേഷൻ എക്സ്പോഷർ എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു...' - ദില്ലിയിലെ സികെ ബിർള ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ മൻദീപ് സിംഗ് മൽഹോത്ര പറഞ്ഞു.

സ്തനത്തിലെ മുഴ, മുലക്കണ്ണ് വേദന, മുലക്കണ്ണിൽ ഡിസ്ചാർജ്, കൈയ്‌ക്ക് കീഴെ വലുതാക്കിയ ലിംഫ് നോഡുകൾ എന്നിവയാണ് പുരുഷ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ.  മുഴകൾ പ്രത്യക്ഷപ്പെട്ട് കുറച്ച് നാൾ കഴിയുമ്പോൾ സ്തനത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളും സാവധാനത്തിൽ കാണാൻ തുടങ്ങാം. സ്തനത്തിന് ചുറ്റും വീക്കം, കട്ടിവെക്കുന്നത്, ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവയെല്ലാം തന്നെ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളായി വിദ​ഗ്ധർ പറയുന്നു.

 സ്തനത്തിന് ചുറ്റും അമിതമായിട്ടുള്ള വേദനയും കൂടാതെ അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. മാമോഗ്രാം, ബ്രെസ്റ്റ് അൾട്രാസൗണ്ട് എന്നിവ പരിശോധനയിൽ ഉൾപ്പെടുന്നു. തീവ്രമായ കേസുകൾക്ക് കീമോതെറാപ്പിയും റേഡിയേഷനും ആവശ്യമാണ്. 

കരൾ രോഗങ്ങൾ ഉള്ളവരിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. അതുപോലെ, മിതമായി മദ്യപിക്കുന്നതും പുരുഷന്മാരിൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നതും ഹോർമോൺ വ്യതിയാനവുമെല്ലാം സ്തനാർബുദത്തിന് കാരണമാകുന്നു.

കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios