എപ്പോഴും ക്ഷീണമാണോ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം

Published : Aug 23, 2022, 04:32 PM IST
എപ്പോഴും ക്ഷീണമാണോ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം

Synopsis

വിറ്റാമിൻ ബി12 ന്റെ കുറവ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ സ്ഥിരമായ നാഡി തകരാറിന് കാരണമാകും. ഇത് കൈകളിലും കാലുകളിലും മരവിപ്പിന് കാരണമാകും. 

കോബാലമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 12 ഉപാപചയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന പോഷകമാണ്. എട്ട് ബി വിറ്റാമിനുകളിൽ ഒന്നായ ഇത് കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ഡിഎൻഎ സമന്വയ പ്രക്രിയയെ പിന്തുണയ്ക്കുന്നു. നാഡീവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ഭക്ഷണത്തിൽ നിന്ന് ശരീരത്തെ ഊർജ്ജം ആഗിരണം ചെയ്യുന്നതിനും ചുവന്ന രക്താണുക്കൾ ഉണ്ടാക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

വിറ്റാമിൻ ബി12 ന്റെ കുറവ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ സ്ഥിരമായ നാഡി തകരാറിന് കാരണമാകും. ഇത് കൈകളിലും കാലുകളിലും മരവിപ്പിന് കാരണമാകും. തലച്ചോറിന്റെ പ്രവർത്തനത്തിനും ഹൃദയാരോഗ്യത്തിനും ചുവന്ന രക്താണുക്കൾക്കും ഡിഎൻഎ രൂപീകരണത്തിനും ആവശ്യമായ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ബി 12. 

രക്തത്തിലെ വിറ്റാമിൻ ബി 12 അളവ് കുട്ടികളിലും മുതിർന്നവരിലും പൊണ്ണത്തടി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില ഗവേഷണങ്ങൾ പറയുന്നു. 19 നും 64 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ആരോഗ്യം നിലനിർത്താനും കുറവ് പരിഹരിക്കാനും ഒരു ദിവസം ഒന്നര മൈക്രോഗ്രാം വിറ്റാമിൻ ബി 12 ആവശ്യമാണ്. 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ; കാരണം നിസാരമല്ല

വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഓർമ്മക്കുറവ്
കാഴ്ച പ്രശ്നങ്ങൾ
വന്ധ്യത
നാഡീവ്യവസ്ഥയുടെ തകരാറ്
ക്ഷീണം
ശ്വാസതടസ്സം

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാക്യുലർ ഡീജനറേഷൻ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ കണ്ണിന്റെ അവസ്ഥ അന്ധതയ്ക്ക് കാരണമാകും. പ്രായമായവരിൽ മാക്യുലർ ഡീജനറേഷൻ സാധാരണമാണ്. 

സന്തോഷകരമായ ഹോർമോണുകളിൽ ഒന്നാണ് സെറോടോണിൻ. സെറോടോണിൻ ഉൽപാദനത്തിൽ വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത് മികച്ച മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പാൽ, തൈര്, ചീസ് മുതലായവ ദിവസവും കഴിക്കാൻ ശ്രമിക്കുക.വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് മുട്ട. വിശപ്പ് കുറയ്ക്കാനും പ്രോട്ടീൻ ലഭിക്കുന്നതിനും മുട സഹായകമാണ്.

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്ര​ദ്ധിക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ
ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് കാര്യങ്ങൾ