
സ്തനങ്ങളിലെ കോശങ്ങളിൽ രൂപപ്പെടുന്ന ക്യാൻസറാണ് സ്തനാർബുദം. സ്‌കിൻ ക്യാൻസർ കഴിഞ്ഞാൽ യുഎസിലെ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറാണ് സ്തനാർബുദം. സ്തനാർബുദ രോഗികളുടെ എണ്ണം വർഷം തോറും കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (World Health Organization - WHO) 1985 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം ആചരിച്ച് വരുന്നത്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന സ്തനാർബുദ ബോധവൽക്കരണ മാസം സംഘടിപ്പിക്കുന്നത്.
സ്തനാർബുദത്തെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ആരംഭത്തിൽ തന്നെ രോഗ നിർണ്ണയം നടത്താനും സ്തനാർബുദബാധിതരെ പിന്തുണയ്ക്കാനും വിവിധ സന്നദ്ധസംഘടനകളും ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും വിവിധ പ്രചാരണ പരിപാടികൾ നടത്തി വരികയാണ്.
ക്യാൻസർ കോശങ്ങൾ രക്തത്തിലേക്കോ ലിംഫ് സിസ്റ്റത്തിലേക്കോ എത്തുകയും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമ്പോൾ സ്തനാർബുദം വ്യാപിക്കും. ഈ ക്യാൻസർ ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽ തന്നെ ശീലിച്ചാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും വിദഗ്ധർ പറയുന്നു.
സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
സ്തനത്തിലോ കക്ഷത്തിലോ മുഴ, തടിപ്പ് വരിക
സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.
മുലക്കണ്ണ് ഭാഗത്ത് വേദന
സ്തനത്തിന്റെ തൊലിയിൽ നിറവ്യത്യാസം
മുലക്കണ്ണിൽ നിന്ന് നീര് വരിക, വേദന, വ്രണങ്ങൾ
ജീവിതശെെലി രോഗങ്ങൾ തടയുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...