ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള മരണങ്ങളിൽ 70 ശതമാനം വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

പ്രമേഹമുള്ള ഒരു വ്യക്തി അവരുടെ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. കാരണം അനിയന്ത്രിതമായ പ്രമേഹം ആത്യന്തികമായി ഹൃദയത്തിനും വൃക്കകൾക്കും പ്രശ്നങ്ങൾ ഉണ്ടാക്കും. ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള മരണങ്ങളിൽ 70 ശതമാനം വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

മരിച്ചവരിൽ 16 ദശലക്ഷത്തിലധികം പേർ 70 വയസ്സിന് താഴെയുള്ളവരാണ്. വർധിച്ച ഫാസ്റ്റ് ഫുഡ്, മോശം ശാരീരിക വ്യായാമം, അമിതമായ മദ്യപാനം, അമിതമായ പുകയില ഉപയോഗം എന്നിവയാണ് ഈ രോഗങ്ങളുടെ വർദ്ധനവിന് കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജീവിതശെെലി രോ​ഗങ്ങൾ തടയുന്നതിന് പ്രധാനമായി നാല് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ട വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒന്ന്...

പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കാൻ പാടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഉപ്പിന് പകരം പുതിയതും ഉണങ്ങിയതുമായ പച്ച ഇലകളും പുതിയ സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുക. ഉപ്പിട്ട മസാലകൾ, സോയ സോസ് എന്നിവ മിതമായി ഉപയോഗിക്കുക. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മറ്റൊരു നിർദ്ദേശം.

ഉറക്കം കുറവാണോ? എങ്കിൽ നിങ്ങൾ സ്വാർഥരായേക്കുമെന്ന് പുതിയ പഠനം

രണ്ട്...

സോസേജ്, ബേക്കൺ തുടങ്ങിയ മാംസ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക. കൂടാതെ, ചൂടാക്കിയതോ വറുത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

മൂന്ന്...

തവിട്ട് അരിയും തവിടുള്ള ധാന്യങ്ങൾ, അത്തരം ഭക്ഷണങ്ങൾ ദിവസവും കഴിക്കണം. നിങ്ങളുടെ ഭക്ഷണത്തിൽ പച്ചനിറത്തിലുള്ളതും പുതിയതുമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മുട്ട, മത്സ്യം, പാൽ, മാംസം എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

നാല്...

പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങൾ, എരിവുള്ള പാനീയങ്ങൾ, കാപ്പി എന്നിവ ഒഴിവാക്കണമെന്നും ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഹൃദയാഘാതം തടയാം; ഈ ഏഴ് കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍ മതി