Vitamin B 12 Deficiency : വിറ്റാമിൻ ബി12ന്റെ കുറവ് ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

Published : Oct 11, 2022, 11:37 AM ISTUpdated : Oct 11, 2022, 11:39 AM IST
Vitamin B 12 Deficiency :  വിറ്റാമിൻ ബി12ന്റെ കുറവ് ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

Synopsis

ഫോളേറ്റ് എന്നും അറിയപ്പെടുന്ന ഫോളിക് ആസിഡ് മറ്റൊരു ബി വിറ്റാമിനാണ്. വിറ്റാമിൻ ബി 12 ന്റെ അഭാവം അല്ലെങ്കിൽ ഫോളേറ്റിന്റെ അഭാവം മൂലമുണ്ടാകുന്ന അനീമിയകൾ 2 തരം മെഗലോബ്ലാസ്റ്റിക് അനീമിയയാണ്. ഇത്തരത്തിലുള്ള വിളർച്ചയിൽ, ചുവന്ന രക്താണുക്കൾ സാധാരണയായി വികസിക്കുന്നില്ല. അവ വളരെ വലുതാണ്. 

ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിനുകൾ. വിറ്റാമിനുകളുടെ കുറവുകൾ പലപ്പോഴും പല രോഗാവസ്ഥയിലേക്ക് നയിക്കും. ഇത്തരത്തിൽ പ്രധാനമായ ഒരു വിറ്റാമിനാണ്‌ വിറ്റാമിൻ ബി12. ശരീരത്തിൽ ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് വിറ്റാമിൻ ബി 12 ന്റെ കുറവുള്ള അനീമിയ.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ കോശങ്ങൾക്കും അവയവങ്ങൾക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കില്ല. ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുന്നത് ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു.

ഫോളേറ്റ് എന്നും അറിയപ്പെടുന്ന ഫോളിക് ആസിഡ് മറ്റൊരു ബി വിറ്റാമിനാണ്. വിറ്റാമിൻ ബി 12 ന്റെ അഭാവം അല്ലെങ്കിൽ ഫോളേറ്റിന്റെ അഭാവം മൂലമുണ്ടാകുന്ന അനീമിയകൾ 2 തരം മെഗലോബ്ലാസ്റ്റിക് അനീമിയയാണ്. ഇത്തരത്തിലുള്ള വിളർച്ചയിൽ, ചുവന്ന രക്താണുക്കൾ സാധാരണയായി വികസിക്കുന്നില്ല. അവ വളരെ വലുതാണ്. 

മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ എന്നിവയിൽ വിറ്റാമിൻ ബി 12 ധാരാളമായി കാണപ്പെടുന്നു. അതിനാൽതന്നെ  സസ്യാഹാരികളിൽ ഇതിൻറെ കുറവ് കാണപ്പെടുന്നു.ഒരു വ്യക്തിയ്ക്ക് ആരോഗ്യം നിലനിർത്താൻ  സമീകൃതാഹാരം ആവശ്യമാണ്. അതായത്, സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് ആവശ്യമായ  വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയുള്ളൂ. ശരീരത്തിൽ വിറ്റാമിനുകളുടെയും ധാതുക്കളുടേയും കുറവ് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.

വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണങ്ങൾ...

നടക്കാൻ പ്രയാസം.
ഛർദ്ദി
വിശപ്പ് കുറയുക.
ഭാരം കുറയുക.
വയറിളക്കം
അമിതക്ഷീണം

വിറ്റാമിൻ B 12 വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് നമ്മുടെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു. നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെയും മറ്റ് ജനിതക കോശങ്ങളുടെയും രൂപീകരണത്തിനും വൈറ്റമിൻ ബി 12 സഹായിക്കുന്നു. അതിനാൽ തന്നെ ഗർഭിണികൾ വൈറ്റമിൻ ബി 12  അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിയ്ക്കണം എന്ന്  ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.  

വൈറ്റമിൻ B 12 ൻറെ കുറവ് പല രോഗാവസ്ഥയിലേയ്ക്കും നയിക്കാറുണ്ട്. വൈറ്റമിൻ B 12 ൻറെ  അഭാവം ദഹനശക്തി ദുർബലമാക്കാം. വിറ്റാമിൻ ബി 12 ൻറെ കുറവ് ഒരു വ്യക്തിയെ  വിഷാദരോഗത്തിന് അടിമയാക്കാം. കാരണം,മനുഷ്യ മസ്തിഷ്കത്തിലെ അവശ്യ രാസവസ്തുക്കളുടെ നിർമ്മാണത്തിന് വൈറ്റമിൻ B 12 സഹായകമാണ്. വിറ്റാമിൻ ബി 12 സെറോടോണിൻ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ നിലനിർത്തുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. 

പ്രോസ്റ്റേറ്റ് ക്യാൻസർ ; സെക്സിനിടെ കാണുന്ന ഈ ലക്ഷണം അവ​ഗണിക്കരുത്

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ