കട്ടൻ കാപ്പി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

Published : Aug 02, 2023, 03:41 PM IST
കട്ടൻ കാപ്പി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

Synopsis

പ്രായം കൂടുന്നത് ഡിമെൻഷ്യ,പാർക്കിൻസൺസ്, അൽഷിമേഴ്‌സ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. രാവിലെ കട്ടൻ കാപ്പി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ബ്ലാക്ക് കോഫി തലച്ചോറിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. അതുവഴി ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

കട്ടൻ കാപ്പി (Black Coffee) പ്രിയരാണ് നമ്മളിൽ അധികം പേരും. രാവിലെ എഴുന്നേറ്റയുടൻ ഒരു ബ്ലാക്ക് കോഫി കുടിക്കുന്നത് കൂടുതൽ എനർജി നൽകുന്നു. കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ആന്റി ഓക്സിഡൻറുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ബ്ലാക്ക് കോഫി കുടിക്കുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങളാണ് നൽകുന്നത്. കട്ടൻ കാപ്പി കുടിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഓർമ്മശക്തി കൂട്ടും...

പ്രായം കൂടുന്നത് ഡിമെൻഷ്യ, പാർക്കിൻസൺസ്, അൽഷിമേഴ്‌സ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. രാവിലെ കട്ടൻ കാപ്പി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ബ്ലാക്ക് കോഫി തലച്ചോറിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. അതുവഴി ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കട്ടൻ കാപ്പി സ്ഥിരമായി കഴിക്കുന്നത് അൽഷിമേഴ്‌സ് സാധ്യത 65 ശതമാനവും പാർക്കിൻസൺസ് 60 ശതമാനവും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കരൾ രോ​ഗങ്ങൾ തടയും...

കരൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്. കാരണം അത് നിരവധി സുപ്രധാന പ്രവർത്തനങ്ങൾ ചെയ്യുന്നു. കരൾ കാൻസർ, ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോൾ സിറോസിസ് എന്നിവ തടയാൻ ബ്ലാക്ക് കോഫി സഹായിക്കുന്നു. ദിവസവും നാലോ അതിലധികമോ കപ്പ് കട്ടൻ കാപ്പി കുടിക്കുന്നവർക്ക് കരൾ രോഗം വരാനുള്ള സാധ്യത 80 ശതമാനം കുറവാണെന്ന് പഠനങ്ങൾ പറ‌യുന്നു. കട്ടൻ കാപ്പി കുടിക്കുമ്പോൾ എല്ലാ വിഷവസ്തുക്കളും ബാക്ടീരിയകളും പുറത്തേക്ക് പോകാൻ സഹായിക്കുന്നു.

ഭാരം കുറയ്ക്കാം...

ബ്ലാക്ക് കോഫി കഴിച്ചാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മെറ്റബോളിസത്തെ ഏകദേശം 50 ശതമാനം വർധിപ്പിക്കാൻ ബ്ലാക്ക് കോഫി സഹായിക്കുന്നു. ബ്ലാക് കോഫിയുടെ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഉണ്ട് എന്നതാണ്. 

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം...

ഏതാനും പഠനങ്ങൾ അനുസരിച്ച്, ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും 1-2 കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് സ്ട്രോക്ക് ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. 

Read more  റാ​ഗി കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

 

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?