കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതും നീറ്റലും ; കാരണങ്ങൾ ഇതാകാം

By Web TeamFirst Published Mar 23, 2023, 9:37 PM IST
Highlights

പൊതുവേ, കണ്ണുകളിൽ നനവ് വളരെ അപകടകരമായ ഒരു പ്രശ്നമല്ല, വാസ്തവത്തിൽ അവയ്ക്ക് ചില പോസിറ്റീവുകളും ഉണ്ട്. വെള്ളം ഒരു ലൂബ്രിക്കന്റായി പ്രവർത്തിക്കുകയും കണ്ണിൽ പ്രവേശിക്കുന്ന പദാർത്ഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

സങ്കടമോ സന്തോഷമോ വരുമ്പോഴൊക്കെ നമ്മൾ എല്ലാവരും കരായാറുണ്ട്. എന്നാൽ ഈ പറഞ്ഞ കാരണങ്ങളൊന്നുമില്ലാതെ വെറുതെയിരിക്കുമ്പോഴും കണ്ണിൽ നിന്ന് വെള്ളം വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ചില ശാരീരിക കാരണങ്ങളാലും കണ്ണുനീർ ഉണ്ടാകാം. 

പൊതുവേ, കണ്ണുകളിൽ നനവ് വളരെ അപകടകരമായ ഒരു പ്രശ്നമല്ല, വാസ്തവത്തിൽ അവയ്ക്ക് ചില പോസിറ്റീവുകളും ഉണ്ട്. വെള്ളം ഒരു ലൂബ്രിക്കന്റായി പ്രവർത്തിക്കുകയും കണ്ണിൽ പ്രവേശിക്കുന്ന പദാർത്ഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

ചുമ, ശ്വാസംമുട്ടൽ, അലർജി, തലവേദന തുടങ്ങിയ അസുഖങ്ങളെല്ലാം ഇങ്ങനെ അന്തരീക്ഷ മലിനീകരണം മൂലം പിടിപെടാറുണ്ട്. അവയ്‌ക്കൊപ്പം തന്നെ കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. എപ്പോഴും കണ്ണിൽ നീറ്റൽ, കണ്ണിൽ ചൊറിച്ചിൽ, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ, കണ്ണിൽ ചുവപ്പ് നിറം പടരുന്നത് തുടങ്ങിയവയെല്ലാം അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായി സംഭവിക്കാം.

ചിലർക്ക് 30 വയസ്സിനു ശേഷം കണ്ണിൽ നിന്ന് വെള്ളം വരുന്നത് വർധിച്ചതായി പറയാറുണ്ട്. ഇതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് ഷ്രോഫ് ഐ സെന്ററിലെ (ഡൽഹി) നേത്രരോഗ വിദഗ്ധയായ ഡോ. റിച്ച പ്യാരെ പറയുന്നു...

ഡോ. റിച്ച പ്യാരെ പറയുന്നതനുസരിച്ച്, കണ്ണുകളിൽ അമിതമായി നനവ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കൂടുതൽ മലിനീകരണവും ടിവി, സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് അല്ലെങ്കിൽ മറ്റൊരു ഗാഡ്‌ജെറ്റ് പോലുള്ള സ്‌ക്രീനിന്റെ വെളിച്ചത്തിന്റെ സ്വാധീനവുമാണ്. 

കണ്ണുകൾ വല്ലാതെ ഉണങ്ങുമ്പോൾ ഈ കുറവ് നികത്താൻ കണ്ണിനുള്ളിൽ അധിക ജലം അടിഞ്ഞുകൂടാൻ തുടങ്ങുന്നു, ഈ വെള്ളം കണ്ണിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു. കണ്ണിന്റെ ആയാസം, ജലദോഷം, അലർജി, കണ്ണിലെ അണുബാധ, നീർവീക്കം, പരിക്കുകൾ, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും കണ്ണിൽ അമിതമായി നനവ് ഉണ്ടാക്കും.

രോഗമോ അണുബാധയോ ഇല്ലെങ്കിൽ, ആരോഗ്യമുള്ള ഒരു വ്യക്തിക്ക് അമിതമായ കണ്ണ് നനവ് പ്രത്യേക പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ഡോ. റിച്ച പറയുന്നു. ഈ അവസ്ഥ തുടരുകയും സ്‌ക്രീൻ സമയം കുറയുകയും ചെയ്തില്ലെങ്കിൽ അത് കാഴ്ച പ്രശ്‌നങ്ങൾക്കും കണ്ണ് നീർവീക്കത്തിനും കാരണമായേക്കാം. ഇതിന് പുറമെ ശാരീരിക ക്ഷീണവും അനുഭവപ്പെടാം. ഇവയെല്ലാം മറികടക്കാൻ ജീവിതശൈലി മാറ്റം ആവശ്യമാണ്.

ദിവസേനയുള്ള വ്യായാമവും സമീകൃതാഹാരവും ഇതിന് സഹായിക്കും. ഓരോ 20 മിനിറ്റിലും നിങ്ങൾ സ്‌ക്രീനിൽ നിന്ന് ഇടവേള എടുത്ത് 20 മീറ്റർ അകലെ 20 സെക്കൻഡ് നോക്കണം. ഇടയ്ക്കിടെ കണ്ണുകൾ അടച്ച് പിടിക്കുക.  കണ്ണിൽ കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നപക്ഷം കണ്ണിൽ മേക്കപ്പ് ഉപയോഗിക്കാതിരിക്കുക. മറ്റ് ഉത്പന്നങ്ങളേതും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കണ്ണിലെ പ്രശ്‌നങ്ങൾ രൂക്ഷമാകാൻ കാത്തിരിക്കാതെ തന്നെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. 

ലിവർ സിറോസിസ് ; ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

 

click me!