ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സാലഡ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

മഖാന രണ്ട് കപ്പ്

ചെറുനാരങ്ങ നീര് രണ്ട് സ്പൂൺ

കപ്പലണ്ടി വറുത്തത് അരക്കപ്പ്

കുരുമുളകുപൊടി ഒരു സ്പൂൺ

ഉപ്പ് അര സ്പൂൺ

സവാള ചെറുതായി അരിഞ്ഞത് അരക്കപ്പ്

തക്കാളി ചെറുതായി അരിഞ്ഞത് അരക്കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മഖാന ചെറുതായിട്ട് ഒന്ന് ചൂടാക്കി എടുക്കണം. അതിന് ശേഷം ഇതിലേക്ക് ചൂടാക്കി എടുത്തിട്ടുള്ള കപ്പലണ്ടി ഒപ്പം തന്നെ ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും തക്കാളി ചെറുതായി അരിഞ്ഞത്, കുരുമുളകു പൊടി, നാരങ്ങ നീര്. ഉപ്പു എന്നിവ ചേർത്ത് കുറച്ച് ഒലീവ് ഓയിലും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. വളരെ ഹെൽത്തിയായിട്ടുള്ള സാലഡ് തയ്യാറായി.