
മുടികൊഴിച്ചിൽ (hairfall) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്പര്യഘടങ്ങൾ, മാസികസംഘർഷം, ഹോർമോൺതകരാറുകൾ കാരണമുള്ള രോഗങ്ങൾ, മറ്റ് ചില ആന്തരിക രോഗങ്ങൾ, താരൻ തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടും.
ഷാംപൂവിന്റെ അമിതോപയോഗം, മുടി വലിച്ചുകെട്ടുന്ന ശീലം തുടങ്ങിയവും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. പോഷകഗുണമുള്ള ഭക്ഷണം മുടിയുടെ ആരോഗ്യത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ രണ്ടു ഭക്ഷണ പദാർത്ഥങ്ങൾ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നല്ലേ...
ഉലുവയും നെല്ലിക്കയും. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇത് മുടിയെ ശക്തിപ്പെടുത്തും. ഡിഎച്ച്ടി (ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ) കുറയ്ക്കുന്നതിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉലുവ പേസ്റ്റ് സഹായിക്കും.
Read more മലബന്ധം മാറ്റാനുള്ള ഫലപ്രദമായ ചില വഴികൾ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
താരൻ, മടിപൊട്ടുന്നത് എന്നിവ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉലുവയിലുണ്ട്. മുടിയുടെ ആരോഗ്യത്തിനായി ഉലുവ പേസ്റ്റ് തയ്യാറാക്കാം...
ഉലുവ പേസ്റ്റ് തയ്യാറാക്കുന്ന വിധം...
രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. മിക്സിയിൽ അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനുട്ട് ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. രണ്ടാഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുക.
നെല്ലിക്ക ശരീര ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും നല്ലതാണ്. നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിക്ക് ബലം നൽകുകയും മുടി കൊഴിച്ചിലും നരയും തടയാൻ സഹായിക്കുകയും ചെയ്യും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾക്കൊപ്പം വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു, ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
നെല്ലിക്ക പേസ്റ്റ് തയ്യാറാക്കുന്ന വിധം...
നെല്ലിക്ക പൊടിയിൽ നാരങ്ങ നീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
Read more മുഖത്തെ കറുത്തപാടുകൾ മാറാൻ നാല് ചേരുവകൾ കൊണ്ടൊരു ഫേസ് പാക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam