ശരീരഭാരം കുറയ്ക്കാം; ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ ഇതാ...

By Web TeamFirst Published Mar 15, 2019, 11:20 AM IST
Highlights

ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടത്. അതിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ബ്രേക്ക്ഫാസ്റ്റ് തന്നെയാണ്. ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച്  ശരീരഭാരം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. അതിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ബ്രേക്ക്ഫാസ്റ്റ് തന്നെയാണ്. ബ്രേക്ക്ഫാസ്റ്റായി എന്തെങ്കിലും കഴിച്ചാൽ പോരാ. ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം...

മുട്ട...

ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ എത്തിക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം രാവിലെ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലുകളെ ശക്തിപ്പെടുത്തുന്ന ഭക്ഷണമെന്ന നിലയിലും മുട്ട രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. 

കോളീഫ്ളവർ...

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷണമാണ് കോളീഫ്ളവർ. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ബ്രേക്ക്ഫാസ്റ്റിൽ ഒരു ബൗൾ കോളീഫ്ളവർ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുകയും കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും. 

ബ്രോക്കോളി...

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. ശരീരത്തിലെ കൊഴുപ്പ് കളയാൻ ഏറ്റവും നല്ല പച്ചക്കറിയാണ് ബ്രോക്കോളി.100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. 

കാബേജ്...

മിക്കവരും കാബേജ് കഴിക്കാൻ മടി കാണിക്കാറുണ്ട്. ധാരാളം പോഷക​ഗുണമുള്ള പച്ചക്കറിയാണ് കാബേജ്. ബ്രേക്ക്ഫാസ്റ്റിൽ കാബേജ് വിഭവങ്ങൾ ചേർക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗങ്ങൾ വരാതിരിക്കാനും കാബേജ് സഹായിക്കുന്നു. പൊട്ടാസ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള കാബേജ് കരളിന് ഉത്തമമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. കാബേജ് ജ്യൂസായി വേണമെങ്കിലും കഴിക്കാം. 

ഓട്സ്...

ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. അത് കൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ്. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണം കൂടിയാണിത്. ബ്രേക്ക്ഫാസ്റ്റിൽ ഒരു കപ്പ് ഓട്സ് ഉൾപ്പെടുത്തുന്നത് ഉന്മേഷത്തിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഏറെ നല്ലതാണ്. 

click me!