വയറിളക്കമുണ്ടെങ്കിൽ ചായ, കാപ്പി എന്നിവ ഒഴിവാക്കാം; പകരം കുടിക്കേണ്ടത്...

By Web TeamFirst Published Mar 15, 2019, 10:00 AM IST
Highlights

വയറിളക്കമുള്ള സമയത്ത് നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും അൽപം പഞ്ചസാരയും ചേർത്ത് കുടിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. അത് പോലെ തന്നെ കരിക്കിന്‍വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവയിൽ ഏത് വേണമെങ്കിലും കുടിക്കാം. കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയിലെ പൊട്ടാസ്യം വയറിളക്കം തടയുന്നതിന് സഹായകമാണ്. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക.

ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര്‍ എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും അൽപം പഞ്ചസാരയും ചേർത്ത് കുടിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. അത് പോലെ തന്നെ കരിക്കിന്‍വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവയിൽ ഏത് വേണമെങ്കിലും കുടിക്കാം. 

കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയിലെ പൊട്ടാസ്യം വയറിളക്കം തടയുന്നതിന് സഹായകമാണ്. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഫ്രൂ​ട്ട് ജ്യൂ​സ്, സോ​ഡാ​വെ​ള്ളം, പ​ച്ച​ക്ക​റി സൂ​പ്പ് പോലുള്ളവ ധാരാളം കുടിക്കാം. എ​ന്നാ​ൽ പാ​ലു​ൽ​പ​ന്ന​ങ്ങ​ളും കാപ്പിയും വ​യ​റി​ള​ക്ക സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. വ​യ​റി​ള​ക്കം ഭേ​ദ​പ്പെ​ടു​ന്ന​തു​വ​രെ ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. 

പാ​ൽ വ​യ​റി​ള​ക്ക​ത്തെ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കാ​ൻ ഇ​ട​യാ​ക്കും. കു​ട്ടി​ക​ൾ​ക്കും ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കും ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പാ​നീ​യ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​ക​ണം. ശ​രീ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​തി​ലേ​റെ ജ​ലാം​ശം കു​ടി​ക്കു​ന്ന പാ​നീ​യ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പു​വ​രു​ത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്. 

പഴങ്ങള്‍ നന്നായി കഴുകി കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കൈ കഴുകാന്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുക. ഇത് അണുബാധയെ തടയാന്‍ ഫലപ്രദമായ മുന്‍കരുതലാണ്. ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. മ​സാ​ല കൂ​ടി​യ​തും കൊ​ഴു​പ്പ് നി​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ഒഴിവാക്കുന്നതാണ് നല്ലത്. 


 

click me!