സിങ്കിന്റെ കുറവ് മൂലം ഉണ്ടാകാവുന്ന അഞ്ച് ആരോ​ഗ്യപ്രശ്നങ്ങൾ

Web Desk   | Asianet News
Published : Jul 26, 2020, 11:15 AM ISTUpdated : Jul 26, 2020, 11:43 AM IST
സിങ്കിന്റെ കുറവ് മൂലം ഉണ്ടാകാവുന്ന അഞ്ച് ആരോ​ഗ്യപ്രശ്നങ്ങൾ

Synopsis

ലോകത്തിലെ മൂന്നിലൊന്ന് ആളുകൾക്കും ആവശ്യമായ അളവിൽ ഭക്ഷണങ്ങളിൽ നിന്നും സിങ്ക് ലഭിക്കുന്നില്ലെന്ന്  'ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നു.

മറ്റ് പോഷകങ്ങളെ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് സിങ്കും. നിരവധി ആരോഗ്യ ഗുണങ്ങളാണ് സിങ്ക് നമുക്ക് നൽകുന്നത്. ശരീരത്തിന് വളരെ ചെറിയ അളവിൽ മാത്രമേ സിങ്ക് ആവശ്യമുള്ളൂ. ഒരാളുടെ അടിസ്ഥാന ഉപാപചയ പ്രവർത്തനങ്ങളെ മികവുറ്റതാക്കാൻ സിങ്ക് വലിയ രീതിയിൽ പങ്കുവഹിക്കുന്നു.

ഇരുമ്പിന് ശേഷം ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന രണ്ടാമത്തെ പോഷകമാണ് 'സിങ്ക്'. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, പാലുൽപ്പന്നങ്ങൾ, ചുവന്ന മാംസം, കോഴി എന്നിവയിൽ സിങ്ക് കാണപ്പെടുന്നു. ലോകത്തിലെ മൂന്നിലൊന്ന് ആളുകൾക്കും ആവശ്യമായ അളവിൽ ഭക്ഷണങ്ങളിൽ നിന്നും സിങ്ക് ലഭിക്കുന്നില്ലെന്ന് 'ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ നമ്മുടെ നിത്യവുമുള്ള ഭക്ഷണ ശീലത്തിൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ശരീരത്തിൽ സിങ്കിന്റെ കുറവ് മൂലം ഉണ്ടാകാവുന്ന അഞ്ച് ആരോ​ഗ്യപ്രശ്നങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

വളർച്ചയ്ക്കും ടിഷ്യു നിലനിർത്തുന്നതിനും സിങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ‌സിങ്കിന്റെ കുറവ് 'അലോപ്പീസിയ' (alopecia), അൾസർ, മുറിവ് ഉണങ്ങാൻ താമസം, ചർമ്മത്തിൽ തിണർപ്പ്  എന്നിവയ്ക്ക് കാരണമായേക്കാം.

രണ്ട്...

അനോറെക്സിയ, വിശപ്പ് കുറയൽ, രുചി അറിയാതിരിക്കുക എന്നിവയ്ക്ക് കാരണമാകും. ഇത് വയറിളക്കത്തിന് കാരണമാവുകയും സിങ്ക് നഷ്ടം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

മൂന്ന്...

സിങ്കിന്റെ കുറവ് ഭ്രൂണത്തിൽ മസ്തിഷ്ക പ്രവർത്തനത്തെയും നവജാത ശിശുക്കൾക്കിടയിലെ വിജ്ഞാന വികാസത്തെയും കുട്ടികളിലെ ന്യൂറോ സൈക്കോളജിക്കൽ പ്രകടനത്തെയും പ്രായമായവരിൽ വൈജ്ഞാനിക പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

നാല്...

സിങ്കിന്റെ കുറവ് കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിന് കാരണമാകും. ഇത് ഡിഎൻ‌എയെയും കോശ സ്തരത്തെയും കൂടുതൽ ബാധിക്കുന്നു. സിങ്കിന്റെ കുറവ് രോഗപ്രതിരോധ പ്രവർത്തനത്തെ കുറയ്ക്കുന്നു. 

അഞ്ച്...

സിങ്കിന്‍റെ കുറവ് രക്തസമ്മര്‍ദ്ദം ഉണ്ടാക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 'അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്കോളജി' യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിങ്കിന്‍റെ കുറവ് കൊണ്ട് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

കൊവിഡ് മൂലം വരുമാനമില്ല; പച്ചക്കറി കച്ചവടം ചെയ്ത് ബോളിവുഡ് നടന്‍...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ