ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍...

Published : Feb 10, 2024, 01:49 PM IST
ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍...

Synopsis

ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. വിളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ് ക്ഷീണം. 

എപ്പോഴും ക്ഷീണമാണോ? അകാരണമായ ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ശരീരത്തിലെ അയേണിന്‍റെ കുറവു മൂലവും ക്ഷീണം ഉണ്ടാകാം. ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോ​ഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. വിളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ് ക്ഷീണം.  ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഇരുമ്പ് ആവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇരുമ്പ് പ്രധാനമാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും അയേണ്‍ ആവശ്യമാണ്. 

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. ഇത്തരം ക്ഷീണത്തെ നിസാരമായി കാണേണ്ട. 

രണ്ട്... 

തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

മൂന്ന്... 

വിളറിയ ചര്‍മ്മവും നഖങ്ങളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിന്‍റെ ലക്ഷണങ്ങളാകാം. 

നാല്... 

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം. 

അഞ്ച്... 

കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം. 

ആറ്... 

തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ. 

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: എപ്പോഴും നടുവേദനയാണോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ
ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ