
കൊവിഡ് കാലത്ത് ഓൺലെെൻ ക്ലാസുകളിലായതോടെ കുട്ടികളിൽ മൊബെെൽ ഫോൺ ഉപയോഗം കൂടി എന്ന് വേണം പറയാൻ. എന്നാൽ മൊബെെലിൽ അമിത ഉപയോഗം അത് കുട്ടികളിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ഉയർന്നുവരുന്ന പുതിയ വിപത്തായി മാറിയിരിക്കുകയാണ് ചില ഓൺലൈൻ ഗെയിമികൾ. മുൻപു ചില ഗെയിമുകൾ കുട്ടികളുടെ ജീവനുപോലും ഭീഷണിയായി മാറിയപ്പോൾ അവ നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഡസനോളം പുതിയ ഓൺലൈൻ കളികൾ ഇപ്പോൾ എത്തിയിരിക്കുകയാണ്.
പഠിക്കുന്ന എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണോ ടാബ്‌ലറ്റോ കംപ്യൂട്ടറോ നിർബന്ധമായിവേണ്ട ഉപകരണമായി മാറിയതും ഈ കളികളുടെ അതിവേഗവ്യാപനത്തിനു വഴിയൊരുക്കിയിട്ടുണ്ട്. ചില കുട്ടികൾ മൊബെെൽ ഗെയിമികളോട് അടിമപ്പെടുന്നതായി കാണുന്നു. കുടുംബങ്ങളിൽ കുട്ടികളും മാതാപിതാക്കളും തമ്മിൽ വലിയ സംഘർഷങ്ങൾക്കുവരെ ഈ കളികൾ കാരണമാകുന്നുവെന്നും വിദഗ്ധർ പറയുന്നു.
Read more അറിയാം തെറ്റിദ്ധരിപ്പിക്കുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച്...
കുട്ടി ഗെയിമിന് അടിമയാണെന്ന് എങ്ങനെയാണ് മനസിലാക്കുന്നത്?
1. ഗെയിം കളിക്കുന്നതിനും, അതിനുള്ള മുന്നൊരുക്കത്തിനുമായി വളരെയധികം സമയം ചെലവഴിക്കുക. കൂടുതൽ സമയവും ഗെയിം കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുക.
2. മുൻപത്തേക്കാൾ കൂടുതൽ സമയം ഗെയിംസിനായി ചെലവഴിക്കേണ്ടി വരിക.
3. ഗെയിംസിനായി ചെലവഴിക്കുന്ന സമയം പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കാതെ വരfക.
4. പെട്ടെന്ന് കളിനിർത്തുമ്പോൾ ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷമം തുടങ്ങിയവ ഉണ്ടാവുക.
5. ഗെയിം കളിക്കുന്നതിനായി കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് മുൻപ് താല്പര്യമുള്ള കാര്യങ്ങളൊക്കെ ചെയ്യാത്ത അവസ്ഥ.
6. ഗെയിം കളിക്കുന്നത് മൂലം ജോലി, വിദ്യാഭ്യാസം, ബന്ധങ്ങൾ തുടങ്ങിയവ അവതാളത്തിൽ ആവുക.
ഗെയിമുകൾ ഇപ്പോഴും ഒരു എന്റർടെയിൻമെന്റ് മാത്രമായി കാണുകയാണെങ്കിൽ അത് ഒരു വലിയ പ്രശ്‌നമാവില്ല. എന്നാൽ ഇത് പണമിടപാടുകൾ നടത്തിയുള്ള കളികളായി മാറുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. പണം ചിലവഴിക്കുന്നത് മാത്രമല്ല, പകരം നമ്മൾ ഇത്തരം ഗെയിമുകളിൽ അടിമപ്പെടുമ്പോൾ ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങളും വളരെ വലുതാണ്.
വീഡിയോ ഗെയിം അഡിക്ഷൻ അല്ലെങ്കിൽ ഓൺലൈൻ ഗെയിം അഡിക്ഷൻ മാനസികവും ശാരീരികവുമായ പലതരം പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. മാനസിക പ്രശ്‌നങ്ങളായ ഡിപ്പ്രഷൻ, ആങ്‌സൈറ്റി, സോഷ്യൽ ഫോബിയ എന്നിവയൊക്കെ മുതിർന്നവരിലും കുട്ടികളിലും കാണപ്പെടുന്നു. ഇനി ശാരീരിക പ്രശ്‌നങ്ങൾ ദിനചര്യകളിലെ വ്യതിയാനം, സ്ലീപ്പിംഗ് ഡിസ്ഓർഡർ, അമിതവണ്ണം, ദഹനപ്രശ്‌നങ്ങൾ എന്നിവയാണ്.
Read more പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശം