
ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ് വിയർത്തു കുളിച്ചു നിൽക്കുമ്പോൾ നല്ല അടിപൊളി ബിരിയാണിയോ പിസ്സയോ കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ഒന്ന് ഹോൾഡ് ചെയ്യൂ! കഷ്ടപ്പെട്ട് വർക്ക്ഔട്ട് ചെയ്ത് ഉണ്ടാക്കിയ ആ ബോഡി ഷേപ്പും മസിൽസും വെറുതെ കളയണോ? വർക്ക്ഔട്ടിന് ശേഷം എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള ചില പ്രോ ടിപ്പുകൾ ഇതാ.
വ്യായാമം കഴിഞ്ഞ് 30 മുതൽ 60 മിനിറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ സമയത്തെ 'അനാബോളിക് വിൻഡോ' (Anabolic Window) എന്ന് വിളിക്കുന്നു. വ്യായാമ വേളയിൽ പേശികൾക്കുണ്ടാകുന്ന തളർച്ച മാറ്റാനും ഊർജ്ജം വീണ്ടെടുക്കാനും ഈ സമയത്തെ ഭക്ഷണം സഹായിക്കും.
1. പ്രോട്ടീൻ
പേശികൾക്ക് ഉണ്ടായ തേയ്മാനം മാറ്റാൻ പ്രോട്ടീൻ കൂടിയേ തീരൂ. മുട്ട, ചിക്കൻ, മീൻ, പയർവർഗ്ഗങ്ങൾ, പനീർ, ടോഫു എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
2. കാർബോഹൈഡ്രേറ്റ് :
വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ഗ്ലൈക്കോജൻ വീണ്ടെടുക്കാൻ കാർബോഹൈഡ്രേറ്റ് സഹായിക്കും. ഓട്‌സ്, മധുരക്കിഴങ്ങ്, ക്വിനോവ, പഴങ്ങൾ, തവിട്ടുനിറത്തിലുള്ള അരി എന്നിവ നല്ലതാണ്.
3. ആരോഗ്യകരമായ കൊഴുപ്പ് (Healthy Fats):
അമിതമാകരുത് എങ്കിലും അവോക്കാഡോ, അണ്ടിപ്പരിപ്പുകൾ എന്നിവ മിതമായ അളവിൽ ഉൾപ്പെടുത്താം. ഇത് കോശങ്ങളുടെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ജലാംശം നിലനിർത്തുക
ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്നത്. വ്യായാമത്തിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ വെള്ളമോ കുടിക്കുന്നത് നല്ലതാണ്.
ചുരുക്കത്തിൽ, പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൃത്യമായ അളവിൽ ചേർന്ന സമീകൃതമായ ഭക്ഷണമാണ് വർക്ക്ഔട്ടിന് ശേഷം വേണ്ടത്. ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന് മികച്ച ഫലം നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam