Fatty Liver Disease : ഫാറ്റി ലിവർ അകറ്റി കരളിനെ സംരക്ഷിക്കാം ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Oct 1, 2022, 9:35 PM IST
Highlights

ധാരാളം മദ്യം കഴിക്കുന്ന ഒരാളിൽ ഫാറ്റി ലിവർ ഉണ്ടായാൽ അതിനെ ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് (AFLD) എന്നറിയപ്പെടുന്നു. NAFLD 25 മുതൽ 30 ശതമാനം വരെ ആളുകളെ ബാധിക്കുന്നതായി 2017 ലെ ഒരു ഗവേഷണം സൂചിപ്പിക്കുന്നു. 

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. രണ്ട് തരത്തിലുള്ള ഫാറ്റി ലിവറുണ്ട്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD), ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്. കരളിലെ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കരൾ വീക്കത്തിന് കാരണമാകും. ഇത് കരളിനെ തകരാറിലാക്കുകയും പാടുകൾ ഉണ്ടാക്കുകയും ചെയ്യും. കഠിനമായ കേസുകളിൽ, ഈ പാടുകൾ കരൾ തകരാറിലേക്ക് നയിച്ചേക്കാം. 

ധാരാളം മദ്യം കഴിക്കുന്ന ഒരാളിൽ ഫാറ്റി ലിവർ ഉണ്ടായാൽ അതിനെ ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് (AFLD) എന്നറിയപ്പെടുന്നു. NAFLD 25 മുതൽ 30 ശതമാനം വരെ ആളുകളെ ബാധിക്കുന്നതായി 2017 ലെ ഒരു ഗവേഷണം സൂചിപ്പിക്കുന്നു. മദ്യം അധികം കഴിക്കാത്തവരുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). ധാരാളം മദ്യപാനം കരളിനെ നശിപ്പിക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗത്തിന്റെ ആദ്യഘട്ടമാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എഎഫ്എൽഡി). 

അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. 

ഫാറ്റി ലിവർ രോഗം തടയാൻ ഈ ഭക്ഷണം കഴിക്കാം...

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമിതഭാരവും അമിതമദ്യപാനവും മൂലം കരളിനുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവർ അഥവാ ലിവർ സ്റ്റീറ്റോസിസ്.

പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ഉണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലാണ് ഇലക്കറികൾ ഫാറ്റിലിവർ രോഗം തടയുമെന്നു കണ്ടെത്തിയത്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിനും പ്രമേഹത്തിനും ഗുണകരമാണെന്നും പഠനം പറയുന്നു. 

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം...

 

click me!