ഉയരമുള്ള ആളുകളുടെ ശ്രദ്ധയ്ക്ക്; ഈ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ

Web Desk   | Asianet News
Published : Jun 04, 2022, 08:24 PM ISTUpdated : Jun 04, 2022, 08:51 PM IST
ഉയരമുള്ള ആളുകളുടെ ശ്രദ്ധയ്ക്ക്; ഈ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ

Synopsis

3,23,793 പേരിൽ പഠനം നടത്തുകയായിരുന്നു. മുതിർന്നവരിലെ പല ആരോ​ഗ്യാവസ്ഥകൾക്കും ജൈവശാസ്ത്രപരമായി ഉയരം ഒരു അപകട ഘടകം ആണ്. പക്ഷെ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് ​ഗവേഷകർ പറയുന്നത്. 

ഉയരമുള്ള ആളുകൾക്ക് നാഡി ക്ഷതം, ത്വക്ക്, അസ്ഥി അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അതേസമയം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ അപകടസാധ്യത ഉയരമുള്ളവരിൽ കുറവായിരിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 PLOS ജെനറ്റിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 3,23,793 പേരിൽ പഠനം നടത്തുകയായിരുന്നു. മുതിർന്നവരിലെ പല ആരോ​ഗ്യാവസ്ഥകൾക്കും ജൈവശാസ്ത്രപരമായി ഉയരം ഒരു അപകട ഘടകം ആണ്. പക്ഷെ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് ​ഗവേഷകർ പറയുന്നത്. 

ഉയരം നിരവധി ക്ലിനിക്കൽ സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. ഉദാഹരണത്തിന്, ഏട്രിയൽ ഫൈബ്രിലേഷന്റെ അപകടസാധ്യത വർദ്ധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയുകയും ചെയ്യുന്നു. 

'മുതിർന്നവരുടെ ഉയരം 100-ലധികം ക്ലിനിക്കൽ സ്വഭാവങ്ങളെ സ്വാധീനിച്ചേക്കാമെന്ന് ഞങ്ങൾ തെളിവുകൾ കണ്ടെത്തി. മോശമായ ഫലങ്ങളും ജീവിത നിലവാരവും, പെരിഫറൽ ന്യൂറോപ്പതി, വിട്ടുമാറാത്ത സിരകളുടെ അപര്യാപ്തത എന്നിവയുമായി ബന്ധപ്പെട്ട നിരവധി അവസ്ഥകൾ ഉൾപ്പെടുന്നു...' - യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ അൻഷൂട്ട്സ് മെഡിക്കൽ കാമ്പസിലെ  ​ഗവേഷകരിലൊരാളായ ശ്രീധരൻ രാഘവൻ പറഞ്ഞു. 

Read more  സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക