കൊളസ്ട്രോള്‍ എപ്പോള്‍ പരിശോധിക്കണം?

By Web TeamFirst Published Apr 10, 2019, 11:30 AM IST
Highlights

കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. 

കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. 

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.  കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാറുണ്ട്.

കൊളസ്ട്രോള്‍ പരിശോധന പലതരത്തിലുണ്ട്. ആകെ അളവ് (ടോട്ടല്‍ കൊളസ്ട്രോള്‍) കണ്ടെത്തുന്നതും ഉപവാസത്തിനുശേഷം നല്ലതും ചീത്തയുമായ ഘടകങ്ങള്‍ വേറിട്ട് സൂചിപ്പിക്കുന്നതും (ലിപിഡ് പ്രൊഫൈല്‍).

ഇരുപത് വയസ്സുമുതല്‍തന്നെ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന നടത്തണം. പാരമ്പര്യമായി കൊളസ്ട്രോളിന്‍റെ അളവുകൂടുന്ന ചില അസുഖങ്ങളുണ്ട്. ഇതു കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും. പ്രശ്‌നങ്ങളില്ലെങ്കില്‍ പിന്നീട് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. ഹൃദ്രോഗങ്ങളുള്ളവരാണെങ്കില്‍ എല്ലാവര്‍ഷവും പരിശോധന വേണം.

click me!