പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ഏതൊക്കെ?

Published : Apr 25, 2026, 03:41 PM IST
SNAKE

Synopsis

കേരളത്തിൽ ഏകദേശം 100-ലധികം പാമ്പുകളുടെ ഇനങ്ങൾ ഉണ്ടെങ്കിലും, മനുഷ്യന് ഗുരുതരമായ വിഷബാധ ഉണ്ടാക്കുന്ന പാമ്പുകൾ വളരെ കുറച്ചാണ്. ഇന്ത്യയിൽ snakebite മരണങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് “Big Four” പാമ്പുകളാണ് — മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി.

കേരളത്തിൽ വേനൽ കടുക്കുന്നതോടെ അന്തരീക്ഷ താപനില റെക്കോർഡ് വേഗത്തിലാണ് ഉയരുന്നത്. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ മനുഷ്യർ തണൽ തേടുമ്പോൾ, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ മാളങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വേനൽ മഴയ്ക്ക് ശേഷം ഈ പ്രവണത വർദ്ധിക്കാറുണ്ട്. കിണറുകൾ, നനവുള്ള കുളിമുറികൾ, ചെടിച്ചട്ടികൾക്കിട എന്നിവടങ്ങളിലെല്ലാം പാമ്പുകളുടെ സാന്നിധ്യം പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസങ്ങളിലായി പാമ്പുകടിയേറ്റ് മരിച്ച കുട്ടികളുടെ വാർത്തകൾ വന്നത് ഏറെ ദുഖകരമായിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്കാണ് കടിയേറ്റത്. സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് അഞ്ചു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. പാമ്പിനെ കുറിച്ച് ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ?

കേരളത്തിൽ 100+ species പാമ്പുകൾ ഉണ്ടെങ്കിലും, മനുഷ്യന് അപകടകരമായ വിഷപ്പാമ്പുകൾ വളരെ കുറച്ച് മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട 4 പാമ്പുകൾ (BIG FOUR). ഇന്ത്യയിൽ snakebite മരണങ്ങളിൽ ഏറ്റവും common

* മൂർഖൻ (Indian Cobra)

* വെള്ളിക്കെട്ടൻ (Common Krait)

* അണലി (Russell’s Viper)

* ചുരുട്ട മണ്ഡലി (Saw-scaled Viper)

 എങ്ങനെയാണു രോഗി മരിക്കുന്നത് ?

പാമ്പിന്റെ വിഷം പ്രധാനമായി 3 രീതിയിൽ പ്രവർത്തിക്കുന്നു:

1.Neurotoxic (നാഡീമണ്ഡലം ബാധിക്കുന്നു)

* മൂർഖൻ

* വെള്ളിക്കെട്ടൻ

* രാജവെമ്പാല

ലക്ഷണങ്ങൾ:

* കണ്ണ് തുറക്കാൻ പറ്റാത്തത് (ptosis)

* ഇരട്ട കാഴ്ച

* സംസാര ബുദ്ധിമുട്ട്

* ശ്വാസകോശ പേശികൾ പ്രവർത്തിക്കാതെ → respiratory failure (MOST COMMON CAUSE OF DEATH)

2.Haemotoxic / Vasculotoxic (രക്തമണ്ഡലം ബാധിക്കുന്നു)

* അണലി (Russell’s Viper)

* ചുരുട്ട മണ്ഡലി

ലക്ഷണങ്ങൾ:

* കടിയേറ്റ സ്ഥലത്ത് കഠിനമായ വേദന + വീക്കം

* രക്തം കട്ടപിടിക്കാതെ → bleeding

* മൂത്രത്തിൽ രക്തം

* ഗുരുതരമായി → kidney failure

3.Cytotoxic (സ്ഥലികമായ കോശ നാശം)

Pit vipers

ലക്ഷണങ്ങൾ:

* കടിയേറ്റ ഭാഗം നശിക്കുക (necrosis)

* severe swelling

പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തിൽ ഏകദേശം 100-ലധികം പാമ്പുകളുടെ ഇനങ്ങൾ ഉണ്ടെങ്കിലും, മനുഷ്യന് ഗുരുതരമായ വിഷബാധ ഉണ്ടാക്കുന്ന പാമ്പുകൾ വളരെ കുറച്ചാണ്. ഇന്ത്യയിൽ snakebite മരണങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് “Big Four” പാമ്പുകളാണ് — മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി. അതായത് എല്ലാ പാമ്പുകളും അപകടകാരികളല്ല,

എല്ലാ കടികളും മരണകാരണമാകുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട;

ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:

തിരുവനന്തപുരം

  • ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം

-എസ്എടി ആശുപത്രി

-ജനറൽ ആശുപത്രി, തിരുവനന്തപുരം

-ജനറൽ ആശുപത്രി, നെയ്യാറ്റിൻകര

-ജില്ലാ ആശുപത്രി, നെടുമങ്ങാട്

-ടിഎച്ച്ക്യു ആശുപത്രികൾ: ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, വിതുര

 കൊല്ലം

  • ഗവ.മെഡിക്കൽ കോളേജ്, പാരിപ്പള്ളി

-ജില്ലാ ആശുപത്രി, കൊല്ലം

-ടിഎച്ച്ക്യു ആശുപത്രികൾ: കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ

പത്തനംതിട്ട

  ഗവ. മെഡിക്കൽ കോളേജ്, കോന്നി

ജില്ലാ ആശുപത്രി, കോഴഞ്ചേരി

-THQ ആശുപത്രികൾ: തിരുവല്ല, റാന്നി, അടൂർ

 ആലപ്പുഴ

  • ഗവ.മെഡിക്കൽ കോളേജ്, വണ്ടാനം

- ജില്ലാ ആശുപത്രി, മാവേലിക്കര

- ടിഎച്ച്ക്യു ആശുപത്രികൾ: ചേർത്തല, ഹരിപ്പാട്, കായംകുളം

🟢 കോട്ടയം

- ഗവ.മെഡിക്കൽ കോളേജ്, കോട്ടയം

- ജില്ലാ ആശുപത്രി, കോട്ടയം

- ടിഎച്ച്ക്യു ആശുപത്രികൾ: പാലാ, വൈക്കം, ചങ്ങനാശേരി

🟢 ഇടുക്കി

- ഗവ.മെഡിക്കൽ കോളേജ്, ഇടുക്കി

- ജില്ലാ ആശുപത്രി, പൈനാവ്

- ടിഎച്ച്ക്യു ആശുപത്രികൾ: തൊടുപുഴ, അടിമാലി, കട്ടപ്പന

 എറണാകുളം

-ഗവ.മെഡിക്കൽ കോളേജ്, കളമശ്ശേരി

-ജനറൽ ആശുപത്രി, എറണാകുളം

-ടിഎച്ച്ക്യു ആശുപത്രികൾ: ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം

തൃശൂർ

- ഗവ.മെഡിക്കൽ കോളേജ്, തൃശൂർ

- ജില്ലാ ആശുപത്രി, തൃശൂർ

- THQ ആശുപത്രികൾ: ചാലക്കുടി, ഇരിഞ്ഞാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി

പാലക്കാട്

- ഗവ.മെഡിക്കൽ കോളേജ്, പാലക്കാട്

- ജില്ലാ ആശുപത്രി, പാലക്കാട്

- THQ ആശുപത്രികൾ: ഒറ്റപ്പാലം, മണ്ണാർക്കാട്, ചിറ്റൂർ

മലപ്പുറം

- ഗവ.മെഡിക്കൽ കോളേജ്, മഞ്ചേരി

- ജില്ലാ ആശുപത്രി, തിരൂർ

- THQ ആശുപത്രികൾ: പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ

കോഴിക്കോട്

- ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്

- ജനറൽ ആശുപത്രി, കോഴിക്കോട്

- ടിഎച്ച്ക്യു ആശുപത്രികൾ: കൊയിലാണ്ടി, വടകര

വയനാട്

- ഗവ.മെഡിക്കൽ കോളേജ്, മാനന്തവാടി

- ജില്ലാ ആശുപത്രി, കൽപ്പറ്റ

- ടിഎച്ച്ക്യു ആശുപത്രികൾ: സുൽത്താൻ ബത്തേരി

കണ്ണൂർ

- ഗവ.മെഡിക്കൽ കോളേജ്, പരിയാരം

- ജില്ലാ ആശുപത്രി, കണ്ണൂർ

- ടിഎച്ച്ക്യു ആശുപത്രികൾ: തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്

കാസർകോട്

- ഗവ.മെഡിക്കൽ കോളേജ്, ഉക്കിനഡ്ക

- ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്

- ടിഎച്ച്ക്യു ആശുപത്രി, കാസർകോട്

ഇത് കൂടാതെ പ്രൈവറ്റ് ഹോസ്പിറ്റലിലും ASV ആന്റി സ്‌നേക് വെനം ഉണ്ട്.

⭐️ പാമ്പുകടി ഉണ്ടായാൽ :

1. 108 വിളിക്കുക

2. അടുത്തുള്ള സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് പോകുക

 സർക്കാർ ആശുപത്രികളിൽ ASV സൗജന്യമാണ്. Private hospital-ലേക്ക് പോകുന്നതിന് മുമ്പ്: ASV ഉണ്ടോ എന്ന് വിളിച്ച് ഉറപ്പാക്കണം.

ASV (പാമ്പ് വിഷവിരുദ്ധ മരുന്ന്) എപ്പോൾ കൊടുക്കണം?

പാമ്പുകടി വന്ന എല്ലാ രോഗിക്കും ASV കൊടുക്കേണ്ടതില്ല. വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് കൊടുക്കേണ്ടത്.

പ്രധാന ലക്ഷണങ്ങൾ:

* ശരീര ബലം കുറയുന്നത്

* ⁠കണ്ണ് താഴേക്ക് അറിയാതെ പോകുന്നത്

* ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്

* ഇരട്ട കാഴ്ച

* ⁠സംസാര ബുദ്ധിമുട്ട്

* ⁠വിഴുങ്ങാൻ ബുദ്ധിമുട്ട്

* രക്തസ്രാവം (ചുണ്ടിൽ, മൂക്കിൽ, മൂത്രത്തിൽ)

* കടിയേറ്റ സ്ഥലത്ത് വലിയ വീക്കം, പുണ്ണ്

* ലോ ബ്ലഡ് പ്രഷർ, ഷോക്ക്

* തുടർച്ചയായ ഛർദ്ദി

* ⁠ശക്തമായ വയറുവേദന

* കൈകാലിൽ വേദനയോടെ വീക്കം കൂടുന്നത്

* 20 മിനിറ്റ് WBCT → രക്തം കട്ടപിടിക്കാത്തത്

ASV എങ്ങനെ കൊടുക്കണം?

ആദ്യം മനസ്സിലാക്കേണ്ടത്: Test dose ആവശ്യമില്ല

ഡോസ്:

* കുട്ടികൾക്കും, ഗർഭിണികൾക്കും, മുതിർന്നവർക്കും ഡോസ് same ആണ്. പാമ്പിനു അറിയില്ലല്ലോ മുതിർന്ന വ്യക്തിയാണോ കുട്ടിയാണോ എന്ന്!

First dose:

* സാധാരണയായി 10 vial ASV

* Normal saline-ൽ mix ചെയ്ത്

* slow IV infusion ആയി 30 മിനിറ്റ് കൊണ്ട് കൊടുക്കണം

അതിന് ശേഷം:

* രോഗിയുടെ condition നോക്കി additional dose adjust ചെയ്യണം

⚠️ Neurotoxic bite ആണെങ്കിൽ (മൂർഖൻ / വെള്ളിക്കെട്ടൻ)

ASV മാത്രം പോരാ

* Atropine injection

* തുടർന്ന് Neostigmine ഇൻജെക്ഷൻ വേണ്ടിവരും

ഇത് muscles പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും

MOST IMPORTANT LIFE-SAVING POINT

ASV കൊടുക്കുന്നത് hospital setting-ൽ മാത്രം കാരണം:

* Allergy / reaction വരാൻ സാധ്യതയുണ്ട്

* Monitoring അത്യാവശ്യമാണ്

(അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം തയ്യാറാക്കിയ ലേഖനം)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
കാഴ്ചശക്തി വർ​ദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ