
കൊറോണ പ്രതിരോധ മാര്‍ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകാണ് ലോകാരോഗ്യസംഘടന.
വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മാസ്ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദേശം.
വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ പൊതുഇടങ്ങളിലെ മുറികളില്‍ മാസ്ക് ധരിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നത്.
ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തുക.
അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ആറിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് മാസ്‌ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് ഭീഷണി തീര്‍ന്നില്ല; യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്നേ മൂന്ന് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam