
മനസും ശരീരവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താനാണ് നാം എല്ലാവരും ആഗ്രഹിക്കാറുള്ളത്.നിങ്ങളുടെ ദിനചര്യയിൽ ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ബിഎംജെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തിൽ അഞ്ച് ശീലങ്ങൾ ശ്രദ്ധിച്ചാൽ ടൈപ്പ് -2 പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ എന്നിവ തടയാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഉപേക്ഷിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗം വരുത്തുന്ന ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കാമെന്നും പഠനത്തിൽ പറയുന്നു.
'' ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ആയുർദൈർഘ്യം മെച്ചപ്പെടുത്തുകയും പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് മുമ്പത്തെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.... '' - യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകൻ യാൻപിംഗ് ലി പറഞ്ഞു.
ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. യോഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും.സ്ഥിരമായി വ്യായാമം ചെയ്താൽ മറവിരോഗം തടയാനാകുമെന്നും യാൻപിംഗ് ലി പറഞ്ഞു.
ബ്ലഡ് പ്രഷര്‍ കൂടുമ്പോള്‍ എപ്പോഴാണ് അപകടം? ഇതെങ്ങനെ മനസിലാക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam