​ഗുരുതര കൊവിഡ് രോ​ഗികളിൽ സ്റ്റീറോയ്ഡ് ചികിത്സയ്ക്ക് ലോകാരോ​ഗ്യ സംഘടനയുടെ ശുപാർശ

By Web TeamFirst Published Sep 4, 2020, 12:26 PM IST
Highlights

കുറഞ്ഞ ഡോസിലുള്ള ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെതസോണ്‍, മെത്തിലില്‍പ്രെഡ്‌നിസലോണ്‍ എന്നിവയുടെ പരീക്ഷണങ്ങളെ വിശകലനം ചെയ്താണ് ഈ കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. 

ലണ്ടൻ: ഗുരുതരമായ കൊവിഡ് രോഗികളില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത് 20 ശതമാനം വരെ മരണസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്ന് കണ്ടെത്തൽ. അതിനെ തുടർന്ന് കൊവിഡ് ​രോ​ഗികളിൽ സ്റ്റീറോയ്ഡുകൾ ഉപയോ​ഗിക്കാൻ ലോകാരോ​ഗ്യ സംഘടന ശുപാർശ ചെയ്തു. ഏഴ് അന്തർദ്ദേശീയ വിശകലനങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ. 

കുറഞ്ഞ ഡോസിലുള്ള ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെതസോണ്‍, മെത്തിലില്‍പ്രെഡ്‌നിസലോണ്‍ എന്നിവയുടെ പരീക്ഷണങ്ങളെ വിശകലനം ചെയ്താണ് ഈ കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരിൽ ഇവ പ്രയോ​ഗിച്ചപ്പോൾ അവരുടെ അതിജീവന നിരക്ക് വർദ്ധിക്കുന്നതായി കണ്ടെത്തി.

സ്റ്റീറോയ്ഡ് ചികിത്സ ലഭിച്ചവരില്‍ 68 ശതമാനം പേര്‍ അതിജീവിക്കുന്നതായി കണ്ടെത്തി. സ്റ്റീറോയ്ഡിന്റെ അഭാവത്തില്‍ ചികിത്സ നേടിയവരില്‍ 60 ശതമാനം പേരില്‍ മാത്രമാണ് അതിജീവനം സാധ്യമായത്.- ഗവേഷണത്തിന് നേതൃത്വം നൽകിയ ​ഗവേഷകർ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗുരുതരമായ രോഗികളില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒ ക്ലിനിക്കല്‍ കെയര്‍ ലീഡ് ജാനറ്റ് ഡയസ് അറിയിച്ചു. സ്റ്റിറോയിഡുകള്‍ വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ്.

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ആളുകള്‍ക്കിടയില്‍ മരണങ്ങള്‍ കുറയ്ക്കുന്നതിന് അവ ഫലപ്രദമാണെന്ന് ഞങ്ങളുടെ വിശകലനം സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് എപ്പിഡമോളജി പ്രൊഫസര്‍ ജോനാഥന്‍ സ്റ്റെര്‍ണ്‍ പറഞ്ഞു.

click me!