Stress Among Children : കുട്ടികളിലെ സമ്മർദ്ദം ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

Web Desk   | Asianet News
Published : Apr 09, 2022, 11:43 AM ISTUpdated : Apr 09, 2022, 12:01 PM IST
Stress Among Children :  കുട്ടികളിലെ സമ്മർദ്ദം ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

Synopsis

കുട്ടികളിൽ മാനസിക സമ്മർദ്ദം വർധിച്ചു വരുന്നതായി സമീപകാല പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. കുട്ടികൾ അവരുടെ ഉണർന്നിരിക്കുന്ന സമയത്തിന്റെ പകുതിയും സ്‌കൂളിൽ ചെലവഴിക്കുന്നു. അവിടെ സ്‌പോർട്‌സ്, പാഠ്യേതര പ്രവർത്തനങ്ങൾ, ട്യൂഷനുകൾ എന്നിവയ്‌ക്കൊപ്പം അക്കാദമിക് ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. കുട്ടികളെ കൂടുതൽ ക്ഷീണിതരാക്കുന്നു. 

സമ്മർദ്ദം (Stress) മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും കണ്ട് വരുന്ന പ്രശ്നമാണ്. സമ്മർദ്ദം മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ദിവസേന സമ്മർദ്ദം അനുഭവിക്കുന്നു. 'ക്രോണിക് സ്ട്രെസ്' എന്നും അറിയപ്പെടുന്ന, നീണ്ടുനിൽക്കുന്ന സമ്മർദ്ദവും ചിലർ അനുഭവിക്കുന്നു.

കുട്ടികളിൽ‌ സമ്മർദ്ദം പല പ്രശ്നങ്ങൾക്കും കാരണമാകും. കാരണം അവർ പുതിയതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചുറ്റുപാടുകളിലേക്ക് നിരന്തരം സമ്പർക്കം പുലർത്തുന്നു. കുട്ടികളിൽ മാനസിക സമ്മർദ്ദം വർധിച്ചു വരുന്നതായി സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു.

കുട്ടികൾ അവരുടെ ഉണർന്നിരിക്കുന്ന സമയത്തിന്റെ പകുതിയും സ്‌കൂളിൽ ചെലവഴിക്കുന്നു. അവിടെ സ്‌പോർട്‌സ്, പാഠ്യേതര പ്രവർത്തനങ്ങൾ, ട്യൂഷനുകൾ എന്നിവയ്‌ക്കൊപ്പം അക്കാദമിക് ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. കുട്ടികളെ കൂടുതൽ ക്ഷീണിതരാക്കുന്നു. 

മാത്രമല്ല കുടുംബ വഴക്കുകളും വേർപിരിയലും, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം കുട്ടികൾക്കിടയിൽ സമ്മർദ്ദത്തിന് കാരണമാകുന്നു. മരണമോ രോഗമോ സാമ്പത്തികമോ എന്തുമാകട്ടെ ചുറ്റുമുള്ള ആളുകൾ ഏതെങ്കിലും കാരണത്താൽ വിഷമിക്കുമ്പോൾ കുട്ടികൾക്കും സമ്മർദ്ദമുണ്ടാകാം. കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

ഒന്ന്...

ശ്വസന വ്യായാമങ്ങൾ ശരീരത്തിന് ശാന്തമായ ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനവും യോഗയും ശീലമാക്കാം. ഈ ശ്വസന വ്യായാമങ്ങൾ നിങ്ങളുടെ ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ സമ്മർദ്ദം ലഘൂകരിക്കുവാൻ സഹായിക്കും. 

രണ്ട്....

കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്, ദുരിതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ക്ഷീണം, കിടക്കയിൽ മൂത്രമൊഴിക്കൽ, വയറുവേദന, എപ്പോഴും ദേഷ്യം തുടങ്ങിയവയാണ് കുട്ടികളിലെ സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ.

മൂന്ന്...

കുട്ടികളോട് സംസാരിക്കുന്നത് അവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നാണ്. അവരുമായി ആശയവിനിമയം നടത്തുക, അവരുടെ ആ​ഗ്രഹങ്ങളെ ചോദിച്ചറിയുക എന്നിവ ശ്രദ്ധിക്കുക.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസമ്മര്‍ദ്ദം; സൈക്കോളജിസ്റ്റ് പറയുന്നത്...

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്