
അതിവ്യാപനശേഷിയുള്ള കൊവിഡ് വകഭേദം എക്സ് ഇ (XE variant ) ഗുജറാത്തിൽ ഒരാൾക്ക് ബാധിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിൽ മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാൾക്ക് രോഗം ഭേദമാകുകയും ചെയ്തു.
ജീനോം സീക്വൻസിംഗിന് ശേഷം രോഗിക്ക് കൊറോണ വൈറസിന്റെ XE വകഭേദം ബാധിച്ചതായി കണ്ടെത്തി. എന്നിരുന്നാലും, ഇത് XE വേരിയന്റാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ വീണ്ടും പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈബ്രിഡ് വകഭേദങ്ങളിൽ ഒന്നാണ് എക്‌സ്എം.ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിദേശ യാത്രാപശ്ചാത്തലമുള്ള ഒരാൾക്ക് രാജ്യത്ത് എക്‌സ്ഇ വകഭേദം സ്ഥീരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലായിരുന്നു സംഭവം. എന്നാൽ ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. പുതിയ വകഭേദമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമായാണ് എക്‌സ്ഇ വകഭേദത്തെ കണക്കാക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഒമിക്രോണിന്റെ BA.1, BA.2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് പുതിയ വേരിയന്റ് എക്സ് ഇ.
കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി 'എക്സ് ഇ'ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ കൊവിഡ് വൈറസ് വകഭേദം XE; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam